ചേകന്നൂര്‍ കേസ്: കുറ്റപത്രം സമര്‍പ്പിച്ചു
കൊച്ചി: ചേകന്നൂര്‍ മൗലവി തിരോധാന കേസില്‍ ഒമ്പത് പ്രതികള്‍ക്കെതിരെ സി ബി ഐ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് മുമ്പാകെ കുറ്റപത്രം സമര്‍പ്പിച്ചു. പ്രതികളില്‍ ആറ് പേരെ പിടികിട്ടാനുണ്ട്.
എടപ്പാള്‍ ആലങ്കോട് വലിയ വീട്ടില്‍ ഹംസ, കൊണ്ടോട്ടി കുഴിമണ്ണ പുത്തന്‍പീടികയില്‍ ഇലിയന്‍ ഹംസ, കളമശേരി ചങ്ങമ്പുഴ നഗര്‍ പുളിയനാട്ട് പി. കെ. സൈഫുദ്ദീന്‍, അരീക്കോട് കീഴുപറമ്പ് മംഗലശേരി മുഹമ്മദ് ബഷീര്‍, കുഴിമണ്ണ പുളിക്കുന്നത്ത് മുഹമ്മദ്കുട്ടി, തെക്കേക്കണ്ടി കുഞ്ഞിമരക്കാര്‍, കൊണ്ടോട്ടി പള്ളിക്കല്‍ കണ്ണാതിരി അബ്ദുല്‍ ഗഫൂര്‍, കുഴിമണ്ണ അക്കരപറമ്പ് പാലേപ്പേട്ട അബ്ദുള്‍ സലാം, കോഴിക്കോട് കാരന്തൂര്‍ മണ്ടാലില്‍ ഉസ്മാന്‍ മുസലിയാര്‍ എന്നിവരാണ് യഥാക്രമം ഒന്നു മുതല്‍ ഒമ്പത് വരെ പ്രതികള്‍.
ആദ്യ മൂന്ന് പ്രതികളെ മാത്രമേ അറസ്റ് ചെയ്തിട്ടുള്ളൂ. മറ്റ് പ്രതികളെ കണ്ടെത്താന്‍ അന്വേഷണം തുടരും.












Click it and Unblock the Notifications