വിമാനത്താവള വികസനത്തിന് 87 കോടി രൂപ
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവള വികസനത്തിന് 87 കോടി രൂപ അനുവദിച്ചു. വിമാനത്താവള അതോറിറ്റി ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് തുക അനുവദിക്കാന്‍ തീരുമാനമായത്.
വിമാനത്താവളത്തിലെ രാജ്യാന്തര ടെര്‍മിനല്‍ ആധുനികവത്കരിക്കുക, ദേശീയ ടെര്‍മിനല്‍ പരിഷ്കരിക്കുക, നെറ്റ് ലാന്റിംഗിന് സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുക, പുതിയ ഫയര്‍ സ്റേഷന്‍ നിര്‍മിക്കുക, റണ്‍വേയ്ക്കു ചുറ്റും റോഡ് നിര്‍മിക്കുക, കാര്‍ പാര്‍ക്കിംഗ് സൗകര്യം ഏര്‍പ്പെടുത്തുക തുടങ്ങിയ കാര്യങ്ങളാണ് ഈ തുക വിനിയോഗിച്ച് ചെയ്യുക.
വാഹന പാര്‍ക്കിംഗിനായി റവന്യു അധികൃതര്‍ ഏറ്റെടുത്ത 16 ഏക്കര്‍ സ്ഥലം വിമാനത്താവള അതോറിറ്റിയ്ക്ക് ലഭിക്കും.












Click it and Unblock the Notifications