പ്രവാസി സുരക്ഷാ പദ്ധതി ജനവരി 14 മുതല്‍
തിരുവന്തപുരം: വിദേശ മലയാളികള്‍ക്കായുള്ള പ്രവാസി സുരക്ഷാ പദ്ധതി ജനവരി 14ന് തുടങ്ങുമെന്ന് പ്രവാസിക്ഷേമ മന്ത്രി എം. എം. ഹസ്സന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
വിദേശ മലയാളികള്‍ക്ക് പെന്‍ഷന്‍ ഏര്‍പ്പെടുത്തുകയും സൗജന്യ ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുകയും ചെയ്യുന്നതാണ് പദ്ധതി.
പദ്ധതിയില്‍ ചേരുന്നവര്‍ വരുമാനത്തിന്റെ ഒരു നിശ്ചിത വിഹിതം പ്രതിമാസം നിക്ഷേപിക്കണം. 15 വര്‍ഷം വരെ ദൈര്‍ഘ്യമുള്ളതാണ് നിക്ഷേപ പദ്ധതി. 40 വയസ് പൂര്‍ത്തിയായാല്‍ നിക്ഷേപം നടത്തിയവര്‍ക്ക് പ്രതിമാസ പെന്‍ഷന്‍ ലഭിച്ചുതുടങ്ങും. മരിക്കുന്നതുവരെ പെന്‍ഷന്‍ ലഭിക്കും.
പദ്ധതിയില്‍ ചേരുന്നവര്‍ക്ക് പ്രീമിയം അടയ്ക്കാതെ തന്നെ സൗജന്യ ഇന്‍ഷ്വറന്‍സ് പരിരക്ഷ ലഭിക്കും. പദ്ധതിയില്‍ ചേര്‍ന്നവര്‍ മരിച്ചാല്‍ കുടുംബത്തിന് സാമ്പത്തിക സഹായം ലഭിക്കും.
ആറ് തരം സ്കീമുകളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് മന്ത്രി അറിയിച്ചു. ലൈഫ് ഇന്‍ഷ്വറന്‍സ് കോര്‍പ്പറേഷന്റെ സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.












Click it and Unblock the Notifications