എഡിബി: പ്രതിപക്ഷം സത്യഗ്രഹം തുടങ്ങി
തിരുവനന്തപുരം: എ ഡി ബി വായ്പ സംബന്ധിച്ച് ചര്‍ച്ച നടത്തുന്നതിനായി നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിച്ചുചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ എം എല്‍ എമാര്‍ ഡിസംബര്‍ 17 ചൊവാഴ്ച സെക്രട്ടറിയേറ്റിന് മുന്നില്‍ സത്യഗ്രഹം തുടങ്ങി.
സത്യഗ്രഹം വൈകീട്ട് 5.30 ന് അവസാനിയ്ക്കും.
എ ഡി ബിയുമായി ചില ഉന്നതോദ്യോദസ്ഥര്‍ കരാറിലൊപ്പുവെച്ചത് കരാറിന്റെ ഉള്ളടക്കം എന്താണെന്ന് ജനങ്ങളെ അറിയിക്കാതെയാണ്. മാധ്യമ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഈ കരാറിന് ഡിസംബര്‍ 16 തിങ്കളാഴ്ച എ ഡി ബി ബോര്‍ഡ് അംഗീകാരം നല്‍കിയിരിയ്ക്കുകയാണ്. എ ഡി ബി വായ്പ സംബന്ധിച്ച വിശദവിവരങ്ങള്‍ ജനങ്ങളെ അറിയിക്കാതെ സര്‍ക്കാര്‍ എല്ലാ ജനാധിപത്യ തത്വങ്ങളും കാറ്റില്‍ പറത്തിയിരിക്കുകയാണ്. ഇതില്‍ പ്രതിഷേധിച്ചാണ് സത്യഗ്രഹം.
നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിക്കണമെന്ന് ആവശ്യപ്പെട്ട് എല്‍ ഡി എഫ് നേതാക്കള്‍ മുഖ്യമന്ത്രിയെ കണ്ടിട്ട് 12 ദിവസം പിന്നിട്ടതായി പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. മന്ത്രിസഭാംഗങ്ങളുമായി ഇക്കാര്യം ചര്‍ച്ച ചെയ്ത് ഒരു തീരുമാനം അറിയിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിരുന്നതാണ്. എന്നാല്‍ തങ്ങള്‍ക്ക് മറുപടി നല്‍കാനുള്ള മര്യാദ പോലും മുഖ്യമന്ത്രി കാട്ടിയില്ല.
എ ഡി ബിയുമായി എല്‍ ഡി എഫ് സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചകളില്‍ ധാരണയായ കാര്യങ്ങള്‍ക്ക് അന്തിമരൂപം നല്‍കുക മാത്രമാണ് യു ഡി എഫ് സര്‍ക്കാര്‍ ചെയ്തതെന്ന അവകാശവാദം അടിസ്ഥാനരഹിതമാണെന്ന് അച്യുതാനന്ദന്‍ പറഞ്ഞു. എ ഡി ബിയുമായി ചര്‍ച്ച നടത്തിയിരുന്നെങ്കിലും യാതൊരു കരാറിലും ഒപ്പുവെച്ചിരുന്നില്ല. വായ്പ കിട്ടുന്നതിന് എ ഡി ബി മുന്നോട്ടുവയ്ക്കുന്ന എല്ലാ വ്യവസ്ഥകളും അംഗീകരിക്കുകയാണ് സര്‍ക്കാര്‍ ഇപ്പോള്‍ ചെയ്യുന്നത്.












Click it and Unblock the Notifications