Get Updates
Get notified of breaking news, exclusive insights, and must-see stories!

വര്‍ഗീസ് കേസില്‍ മൂന്ന് പേര്‍ക്കെതിരെ കുറ്റപത്രം

കൊച്ചി: നക്സലൈറ്റ് നേതാവ് വര്‍ഗീസ് കൊല്ലപ്പെട്ട കേസില്‍ മുന്‍ ഡി ജി പി വിജയന്‍, മുന്‍ ഡി ഐ ജി ലക്ഷ്മണ, റിട്ടയേഡ് സി ആര്‍ പി എഫ് കോണ്‍സ്റബിള്‍ പി. രാമചന്ദ്രന്‍നായര്‍ എന്നിവര്‍ക്കെതിരെ സി ബി ഐ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു.

വര്‍ഗീസ് മരിച്ചത് പൊലീസ് പറയുന്നതുപോലെ ഏറ്റുമുട്ടലിലല്ലെന്നും ലക്ഷ്മണയുടെയും വിജയന്റെയും നിര്‍ദേശ പ്രകാരം രാമചന്ദ്രന്‍നായര്‍ വര്‍ഗീസിനെ വെടിവെച്ചുകൊല്ലുകയായിരുരുന്നുവെന്നും കുറ്റപത്രത്തില്‍ പറയുന്നു.

വര്‍ഗീസിനെ താന്‍ മേലുദ്യോഗസ്ഥരുടെ നിര്‍ദേശം അനുസരിച്ച് വെടിവെച്ചുകൊന്നതാണെന്ന രാമചന്ദ്രന്‍ നായരുടെ സത്യവാങ്മൂലം പ്രഥമവിവരമൊഴിയായി സ്വീകരിച്ച് കേസ് രജിസ്റര്‍ ചെയ്യാന്‍ ഹൈകോടതി 1999ല്‍ ഉത്തരവിട്ടിരുന്നു. ഈ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് സി ബി ഐ അന്വേഷണം നടത്തിയത്.

1970 ഫിബ്രവരി 18നാണ് വര്‍ഗീസ് കൊല്ലപ്പെട്ടത്. കേസില്‍ രാമചന്ദ്രന്‍ നായരാണ് ഒന്നാം പ്രതി. രണ്ടാം പ്രതി അന്ന് തലശേരി ഡി വൈ എസ് പി ആയിരുന്ന ലക്ഷ്മണയും മൂന്നാം പ്രതി ഉത്തരമേഖലാ ഡി ഐ ജി ആയിരുന്ന വിജയനുമാണ്. എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് എസ്. വിജയകുമാര്‍ മുമ്പാകെയാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

സര്‍ക്കാര്‍ ഉദ്യോഗസ്ഥരായിരുന്ന പ്രതികളെ വിചാരണ ചെയ്യുന്നതിന് സംസ്ഥാന സര്‍ക്കാരിന്റെ അനുമതിപത്രം കുറ്റപത്രത്തോടൊപ്പം ഹാജരാക്കിയിട്ടുണ്ട്.

71 സാക്ഷികളെ ചോദ്യം ചെയ്യുകയും 44 രേഖകള്‍ പരിശോധിക്കുകയും ചെയ്ത ശേഷമാണ് വര്‍ഗീസിനെ പൊലീസ് വെടിവെച്ചുകൊന്നതാണെന്ന നിഗമനത്തില്‍ സി ബി ഐ എത്തിച്ചേര്‍ന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+