എഡിബി: സമരം തുടരുമെന്ന് വി എസ്
തിരുവനന്തപുരം: എ ഡി ബി വായ്പ സംബന്ധിച്ച വ്യവസ്ഥകള്‍ വെളിപ്പെടുത്തുംവരെ പ്രതിപക്ഷം പ്രക്ഷോഭം തുടരുമെന്ന് പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്‍ പറഞ്ഞു.
എ ഡി ബി വായ്പ സംബന്ധിച്ച് ചര്‍ച്ച നടത്തുന്നതിന് നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ എം എല്‍ എമാര്‍ സെക്രട്ടറിയേറ്റ് പടിക്കല്‍ ഡിസംബര്‍ 17 ചൊവാഴ്ച നടത്തിയ സത്യഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു അച്യുതാനന്ദന്‍.
അന്തര്‍ദേശീയ ഏജന്‍സികള്‍ക്ക് കീഴടങ്ങാനുള്ള സര്‍ക്കാരിന്റെ നയത്തിനെതിരെയുള്ള സമരത്തിന് തുടക്കം മാത്രമാണിത്. എ ഡി ബി വ്യവസ്ഥകള്‍ വെളിപ്പെടുത്തിയാല്‍ ജനരോഷം നേരിടേണ്ടിവരുമെന്ന് ഭയക്കുന്നതിനാലാണ് സര്‍ക്കാര്‍ ഇതുസംബന്ധിച്ച് ചര്‍ച്ചയ്ക്ക് തയ്യാറാവാത്തത്. തീര്‍ത്തും ഏകാധിപത്യപരമായാണ് ആന്റണി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്- അച്യുതാനന്ദന്‍ പറഞ്ഞു. തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ നിയന്ത്രണം പോലും ഏഷ്യന്‍ ബാങ്കിന്റെ പ്രതിനിധികള്‍ നിയന്ത്രിയ്ക്കുന്ന അവസ്ഥയാണ് ഉണ്ടാവാന്‍ പോകുന്നത്.
രാവിലെ എം എല്‍ എ ഹോസ്റലില്‍ നിന്നും സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് ചെയ്തെത്തിയാണ് എം എല്‍ എമാര്‍ സത്യഗ്രഹം തുടങ്ങിയത്. പ്രതിപക്ഷത്തെ 40 എം എല്‍ എമാരില്‍ 30 പേര്‍ സത്യഗ്രഹത്തില്‍ പങ്കെടുക്കുന്നുണ്ട്.












Click it and Unblock the Notifications