ഗോവയില്‍ ആക്രമണം നടക്കാമെന്ന് ഇസ്രായേല്‍
ജറുസലേം: ഇസ്രയേലികള്‍ പുതുവത്സരാഘോഷത്തില്‍ പങ്കെടുക്കുന്ന ഗോവയില്‍ ഭീകരാക്രമണം നടക്കാനിടയുണ്ടെന്ന് ഇസ്രയേല്‍ സംശയം പ്രകടിപ്പിച്ചു.
ഇസ്രായേല്‍-പാലസ്തീന്‍ സംഘര്‍ഷത്തിന്റെ ഭാഗമായി ലോകത്തെങ്ങും ഇസ്രേലുകാര്‍ ആക്രമിയ്ക്കപ്പെടുകയാണ്. അതാണ് ഇത്തരം ഒരു സംശയത്തിന് കാരണം.
ഗോവ കടപ്പുറത്തെ ഭീകരാക്രമണ സാധ്യതയെക്കുറിച്ച് ഇസ്രയേല്‍ ദേശീയ സുരക്ഷാസമിതിയും ഭീകരവിരുദ്ധ കേന്ദ്രവും ഇന്ത്യന്‍ വിദേശ മന്ത്രാലയത്തെ സമീപിച്ചതായി വിദേശമന്ത്രാലയ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കെനിയയില്‍ ഇസ്രേലുകാരന്റെ ഉടമസ്ഥതയിലുള്ള ഒരു ഹോട്ടലില്‍നടന്ന ആക്രമണം ഒട്ടേറെ നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയിരുന്നു. ഇസ്രേലില്‍ നിന്ന് വിനോദ സഞ്ചാരികള്‍ എത്തിയപ്പോഴായിരുന്നു ആക്രമണം.
25000ത്തിലധികം ഇസ്രയേലികള്‍ പ്രതിവര്‍ഷം ഇന്ത്യയില്‍ വിനോദസഞ്ചാരികളായി എത്തുന്നുണ്ട്. ഗോവയില്‍ ഹോട്ടലുകള്‍ പൗര്‍ണ്ണമി ദിവസം നടത്തുന്ന വിരുന്നുകളും സംഗീതവിരുന്നുകളുമാണ് ഇസ്രേലുകാര്‍ക്ക് പ്രീയപ്പെട്ട വിനോദങ്ങള്‍.












Click it and Unblock the Notifications