വക്കീലന്മാര്‍ പണിമുടക്കി
കൊച്ചി: സുപ്ര ീം കോടതിയുടെ വിലക്ക് ലംഘിച്ച് കേരളത്തിലെ കോടതികളിലെ വക്കീലന്മാര്‍ പണിമുടക്കി.
കേരളത്തില്‍ പൊതുവേ പണിമുടക്ക് ഭാഗികമായിരുന്നു. പ്രധാന നഗരങ്ങളിലെല്ലാം വക്കീലന്മാര്‍ പ്രകടനം നടത്തി. ദേശീയ പണിമുടക്കിന്റെ ഭാഗമായാണ് കേരളത്തിലും പണിമുടക്ക് നടന്നത്. എന്നാലും പല കോടതികളും പ്രവര്‍ത്തിച്ചു. ലോക് അദാലത്ത് നിയമത്തില്‍ വരുത്തിയ ചില മാറ്റങ്ങളില്‍ പ്രതിഷേധിച്ചാണ് വക്കിലന്മാര്‍ പണിമുടക്ക് നടത്തിയത്.
ഹൈകോടതിയിലെ 26 കോടതികളും പ്രവര്‍ത്തിച്ചില്ല. എന്നാല്‍ ചില കോടതികളില്‍ ജഡ്ജിമാര്‍ എത്തിയിരുന്നു. പണിമുടക്ക് ആഹ്വാനം ഉണ്ടെങ്കിലും വക്കീലന്മാര്‍ക്ക് കോടതിയില്‍ വരാമെന്ന് ഹൈകോടതിയിലെ ചീഫ് ജസ്റിസ് ജെ. എല്‍. ഗുപ്ത പറഞ്ഞിരുന്നു. സുപ്രീം കോടതി പണിമുടക്ക് നിരോധിച്ചത് ചൂണ്ടിക്കാട്ടിയാണ് ഗുപ്ത ഇത് വ്യക്തമാക്കിയത്.












Click it and Unblock the Notifications