കൗണ്‍സിലറുടെ തിരഞ്ഞെടുപ്പ് അസാധുവാക്കി
കൊല്ലം: കോര്‍പ്പറേഷനില്‍ പട്ടത്താനം ഡിവിഷനിലെ സി പി എം കൗണ്‍സിലര്‍ പ്രസന്ന ഏണസ്റിന്റെ തിരഞ്ഞെടുപ്പ് കോടതി അസാധുവാക്കി. ഇതോടെ കോര്‍പ്പറേഷനിലെ എല്‍ ഡി എഫ് ഭരണം പ്രതിസന്ധിയിലായി.
പ്രസന്നയുടെ തിരഞ്ഞെടുപ്പ് അസാധുവാക്കിയതോടെ ഭരണപക്ഷത്തും പ്രതിപക്ഷത്തും കക്ഷിനില തുല്യമായി. കൗണ്‍സിലര്‍ യോഗത്തില്‍ തീരുമാനങ്ങള്‍ പാസാക്കാന്‍ ഇനി മേയറുടെ കാസ്റിംഗ് വോട്ട് വേണ്ടിവരും.
രേഖപ്പെടുത്തിയതില്‍ 23 എണ്ണം കള്ളവോട്ട് ആണെന്ന് തെളിഞ്ഞതോടെയാണ് പ്രസന്നയുടെ തിരഞ്ഞെടുപ്പ് അസാധുവാക്കിയ്. എതിര്‍സ്ഥാനാര്‍ഥി കോണ്‍ഗ്രസിലെ ലളിതാഭായിയാണ് പരാതി നല്‍കിയത്.












Click it and Unblock the Notifications