വിദ്യാര്‍ത്ഥിയ്ക്ക് പീഡനം: റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു
തിരുവനന്തപുരം: പട്ടം സെന്റ് മേരീസ് ഹയര്‍ സെക്കന്ററി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി ഷെറിന്‍ എസ്. രാജിനെ അധ്യാപകര്‍ പീഡിപ്പിച്ചെന്ന ആരോപണത്തെ കുറിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ ഡി ജി പിയോട് ആവശ്യപ്പെട്ടു.
2001 സപ്തംബര്‍ 19ന് ഷെറിനെ മൂന്ന് അധ്യാപകര്‍ ചേര്‍ന്ന് ശാരീരികവും മാനസികവുമായി പീഡിപ്പിച്ചെന്ന് ഷെറിന്റെ അഛന്‍ പി. എം. രാജന്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് മനുഷ്യാവകാശ കമ്മിഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. പേരൂര്‍ക്കട മടത്തുവിളാകം സ്വദേശിയാണ് രാജന്‍.
ദേശീയ മനുഷ്യാവകാശ കമ്മിഷന് പരാതി നല്‍കുന്നതിന് മുമ്പ് പൊലീസിനും നിയമസഭാ പരാതി സമിതിയ്ക്കും സംസ്ഥാന മനുഷ്യാവകാശ കമ്മിഷനും രാജന്‍ പരാതി നല്‍കിയിരുന്നു. കഴിഞ്ഞ സപ്തംബറിലാണ് ദേശീയ മനുഷ്യാവകാശ കമ്മിഷന് പരാതി നല്‍കിയത്.
സ്കൂളിലെ മൂന്ന് അധ്യാപകര്‍ ഷെറിനെ സ്കൂള്‍ ഓഡിറ്റോറിയത്തിന്റെ മൂന്നാം നിലയിലെ ഒഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി മാനസികവും ശാരീരികവുമായി പീഡിപ്പിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. പീഡനത്തെ തുടര്‍ന്ന് പേരൂര്‍ക്കട സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയ്ക്കായി ഷെറിനെ പ്രവേശിപ്പിക്കേണ്ടിവന്നു.
സെന്റ് മേരീസ് സ്കൂള്‍ അധികൃതരുടെ ഉപദേശ പ്രകാരം ഷെറിനെ മോഡല്‍ ഹയര്‍ സെക്കന്റി സ്കൂളിലേക്ക് മാറ്റിയിരുന്നു.


Click it and Unblock the Notifications