സഭാ തര്‍ക്കത്തിന് പരിഹാരമായി
മൂവാറ്റുപുഴ: മന്ത്രിസഭാ ഉപസമിതി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് സഭാ തര്‍ക്കത്തിന് താത്കാലിക പരിഹാരമായി. ഓര്‍ത്തഡോക്സ് സഭാ പ്രതിനിധികള്‍ മന്ത്രിസഭാ ഉപസമിതിയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് ഓര്‍ത്തഡോക്സ് സഭാ മെത്രാപ്പോലീത്തമാര്‍ നിരാഹാരം അവസാനിപ്പിച്ചു.
ഡിസംബര്‍ 18 ബുധനാഴ്ച രാവിലെ ഒമ്പതുമണിയ്ക്ക് കോലഞ്ചേരി സെന്റ് പീറ്റേഴ്സ് ആന്റ് സെന്റ് പോള്‍സ് പള്ളിയില്‍ കുര്‍ബാന സ്വീകരിച്ചാണ് മൂന്ന് മെത്രോപ്പോലീത്തമാരും നിരാഹാര സത്യഗ്രഹം അവസാനിപ്പിച്ചത്.
ഓര്‍ത്തഡോക്സ് സഭാ പ്രതിനിധികളുമായി മന്ത്രിസഭാ ഉപസമിതി അംഗങ്ങളായ കെ. ശങ്കരനാരായണന്‍, ബാബു ദിവാകരന്‍, എം. കെ. മുനീര്‍ എന്നിവര്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സത്യഗ്രഹം അവസാനിപ്പിക്കാന്‍ ചൊവാഴ്ച രാത്രി പതിനൊന്ന് മണിയോടെ ധാരണയായത്.
പൂട്ടികിടക്കുന്ന പള്ളികള്‍ തുറക്കുന്നതും കോടതി വിധി നടപ്പാക്കുന്നതും സംബന്ധിച്ച് ചര്‍ച്ചയില്‍ ധാരണയായി. സഭാതര്‍ക്കം ശാശ്വതമായി പരിഹരിക്കുന്നതിനുള്ള ചര്‍ച്ച ജനവരി 10ന് ആരംഭിക്കുമെന്ന് മന്ത്രിമാര്‍ അറിയിച്ചു.












Click it and Unblock the Notifications