പമ്പയിലെ ഗതാഗത സംവിധാനം മാറ്റാന്‍ ഉത്തരവ്
കൊച്ചി: ശബരിമലയിലെ വാഹന ഗതാഗത സംവിധാനത്തില്‍ മാറ്റം വരുത്താന്‍ ഹൈക്കോടതി അധികൃതരോട് ആവശ്യപ്പെട്ടു.
അയ്യപ്പഭക്തരുടെ വാഹനങ്ങള്‍ പമ്പയിലേക്ക് പോവാന്‍ അനുവദിക്കാത്തതിനെ ചോദ്യം ചെയ്ത് ശാന്തന്‍പാറ സ്വദേശി എം. ഹരികുമാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് വിധിയുണ്ടായത്.
ദര്‍ശനത്തിന് ശേഷം പമ്പയില്‍ നിന്ന് നിലയ്ക്കലേക്ക് പോവാന്‍ ഇപ്പോള്‍ തീര്‍ഥാടകര്‍ കെ എസ് ആര്‍ ടി സി ബസിനെ ആശ്രയിക്കണം. അയ്യപ്പഭക്തരുടെ ബസുകള്‍ നിലയ്ക്കലില്‍ നിന്ന് പമ്പയിലേക്ക് വരുന്നതിന് ഇപ്പോള്‍ അനുവാദമില്ല.
ഈ സംവിധാനം പുന:ക്രമീകരിക്കാനാണ് ഹൈക്കോടതി നിര്‍ദേശിച്ചിരിക്കുന്നത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും കെ എസ് ആര്‍ ടി സി അധികൃതരും സര്‍ക്കാരും കൂടിയാലോചിച്ച് ഇക്കാര്യത്തില്‍ തീരുമാനമെടുക്കണം.
ദര്‍ശനത്തിന് ശേഷം അയ്യപ്പഭക്തര്‍ക്ക് പോവാനായി പമ്പയില്‍ വാഹനങ്ങള്‍ വരുന്നത് തടയരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടു.












Click it and Unblock the Notifications