കോളജുകളില്‍ ലൈംഗിക പഠനം വേണം: മന്ത്രി
കൊച്ചി: ലൈംഗിക പഠനം കോളജ് പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന് ധനകാര്യമന്ത്രി കെ. ശങ്കരനാരായണന്‍ അഭിപ്രായപ്പെട്ടു.
കേന്ദ്രസര്‍ക്കാരിന്റെ ഫീല്‍ഡ് പബ്ലിസിറ്റി ഡയറക്ടറേറ്റ് സംഘടിപ്പിച്ച എയ്ഡ്സ് സംബന്ധിച്ച മേഖലാ ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
എയ്ഡ്സ് രോഗം സംബന്ധിച്ച് ജനങ്ങളുടെ ധാരണകളില്‍ മാറ്റം വരേണ്ടതുണ്ട്. കുടുംബത്തില്‍ നിന്ന് അകന്ന് കഴിയുന്നവരിലും ഒറ്റയ്ക്ക് കഴിയുന്നവരിലുമാണ് എയ്ഡ്സ് കൂടുതലായി കാണുന്നത്. നേരായ വഴിയ്ക്ക് ജീവിക്കുക എന്നതാണ് എയ്ഡ്സ് അകറ്റുന്നതിനുള്ള മാര്‍ഗം.
വൈസ് അഡ്മിറല്‍ മദന്‍ജിത്സിംഗ് മുഖ്യാതിഥിയായിരുന്നു. ലോക എയ്ഡ്സ് ദിനാഘോഷത്തോട് അനുബന്ധിച്ച് നടത്തിയ പ്രസംഗ മത്സരത്തിലെ വിജയികള്‍ക്ക് അദ്ദേഹം സമ്മാനങ്ങള്‍ വിതരണം ചെയ്തു.
രണ്ട് ദിവസത്തെ മേഖലാ ശില്പശാലയില്‍ കേരളത്തിലെയും കര്‍ണാടകത്തിലെയും തമിഴ്നാട്ടിലെയും ഫീല്‍ഡ് പബ്ലിസിറ്റി ഓഫീസര്‍മാരാണ്പങ്കെടുക്കുന്നത്.












Click it and Unblock the Notifications