നിയമപരിഷ്കരണത്തെ നേരിടും: വി എസ്
തിരുവനന്തപുരം: രാഷ്ട്രീയ പാര്‍ട്ടികളോട് ആലോചിക്കാതെ നടത്തുന്ന നിയമപരിഷ്കരണ നടപടിയെ ജനാധിപത്യപരമായി നേരിടുമെന്ന് പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്‍ പറഞ്ഞു.
ഡിസംബര്‍ 18 ബുധനാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അച്യുതാനന്ദന്‍.
കഴിഞ്ഞ വര്‍ഷങ്ങളില്‍ ജനങ്ങള്‍ നേടിയെടുത്ത ആനുകൂല്യങ്ങള്‍ റദ്ദാക്കുകയാണ് നിയമപരിഷ്കരണത്തിലൂടെ ചെയ്യുന്നത്. വിവിധ രാഷ്ട്രീയ പാര്‍ട്ടികളുമായി പ്രാഥമിക ചര്‍ച്ച പോലും നടത്താതെയാണ് നിയമപരിഷ്കരണത്തിന് സര്‍ക്കാര്‍ നീക്കം നടത്തുന്നത്.
ഭൂപരിഷ്കരണ നിയമം ഭേദഗതി ചെയ്യുന്നത് സംസ്ഥാനത്ത് ഭൂമി കേന്ദ്രീകരണത്തിന് വഴിനവെക്കുമെന്ന് അച്യുതാനന്ദന്‍ ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications