ഖരെ സത്യപ്രതിജ്ഞ ചെയ്തു
ദില്ലി: ജസ്റിസ് വിശ്വേശ്വര്‍ നാഥ ഖരെ സുപ്രീം കോടതി ചീഫ് ജസ്റിസായി സത്യപ്രതിജ്ഞ ചെയ്തു. രാഷ്ട്രപതി ഏ.പി.ജെ. അബ്ദുള്‍കലാം പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു.
രാജ്യത്തെ 33 ാമത് ചീഫ് ജസ്റിസാണ് ഖൈരെ. ജസ്റിസ് ജി.ബി. പട്നായിക് വിരമിച്ച ഒഴിവിലാണ് ഖരെ അധികാരമേറ്റത്. 2004 മേയ് രണ്ടിന് ഇദ്ദേഹം സ്ഥാനം ഒഴിയും.
അലഹബാദ് ഹൈക്കോടതിയില്‍ 1961ല്‍ അഭിഭാഷകനായി പ്രവര്‍ത്തിച്ചുതുടങ്ങിയ ഖൈരെ 1983ല്‍ അലഹബാദ് ഹൈക്കോടതി ജഡ്ജിയായി. 1997 മുതല്‍ സുപ്രീം കോടതി ജഡ്ജിയാണ്.












Click it and Unblock the Notifications