കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തൊഗാഡിയ മുംബൈയില്‍ പ്രവേശിയ്ക്കരുത്

  • By Staff
Google Oneindia Malayalam News

മുംബൈ: വിശ്വഹിന്ദ് പരിഷത് അന്തര്‍ദേശീയ ജനറല്‍ സെക്രട്ടറി പ്രവീണ്‍ തൊഗാഡിയയെ മുംബൈയില്‍ കടക്കുന്നതില്‍ നിന്നും മഹാരാഷ്ട്ര സര്‍ക്കാര്‍ വിലക്കി. സംസ്ഥാനത്ത് സമാധാനം നടപ്പാക്കാനായാണ് ഈ നിലപാട് സ്വീകരിയ്ക്കുന്നതെന്നാണ് സര്‍ക്കാരിന്റെ നിലപാട്. ഗുജറാത്ത് കലാപത്തോടനുബന്ധിച്ചും മഹാരാഷ്ട്ര സര്‍ക്കാര്‍ തൊഗാണിയയ്ക്ക് വിലേക്കേര്‍പ്പെടുത്തിയിരുന്നു.

വിശ്വഹിന്ദു പരിഷത്തിന്റെ പൊതു സമ്മേളനങ്ങള്‍ മുംബൈയില്‍ നടത്തുന്നതും നിരോധിയ്ക്കാനുള്ള നീക്കത്തിലാണ് മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍.

മഹാരാഷ്ട്രത്തിലെ ആഭ്യന്തരവകുപ്പ് മന്ത്രി കൃപാശങ്കര്‍ സിഹാണ് ഇത് വാര്‍ത്താ ലേഖകരെ അറിയിച്ചത്.

തിങ്കളാഴ്ച മുംബൈയില്‍ നടക്കുന്ന ഒരു വി എച്ച് പി യോഗത്തില്‍ തൊഗാഡിയ പങ്കെടുക്കേണ്ടതായിരുന്നു. ഡിസംബര്‍ 29 മുതല്‍ മൂന്ന് ദിവസം പൂനെയിലും വി എച്ച് പി യോഗം സംഘടിപ്പിച്ചിട്ടുണ്ട്. ഗുജറാത്തില്‍ സംഘടന സ്വീകരിച്ച മാര്‍ഗ്ഗങ്ങള്‍ വിശദീകരിയ്ക്കാനായാണ് ഈ യോഗം.

മഹാരാഷ്ട്രയില്‍ ഹിന്ദു വോട്ടര്‍മാരെ സ്വാധീനിക്കുമെന്ന് തൊഗാണിയ കഴിഞ്ഞ ആഴ്ച ഗുജറാത്തിലും ഡല്‍ഹിയിലും പ്രസംഗിച്ചിരുന്നു. 2004-ല്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത് മുന്നില്‍കണ്ടാണ് തൊഗാഡിയ ഈനീക്കത്തിന് തയ്യാറെടുത്തത്.

സാധ്വി ഋതംബര ഉള്‍പ്പെടെയുള്ള നേതാക്കളെയും മുംബൈയില്‍ കടക്കുന്നതില്‍ നിന്ന് വിലക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X