യു ടി ഐ കുഭകോണം: കേതന്‍ പരേഖ് കുറ്റക്കാരന്‍
ദില്ലി: യു ടി ഐ ഓഹരി കുംഭകോണത്തെക്കുറിച്ച് അന്വേഷിച്ച സംയുക്ത പാര്‍ലമെന്ററി സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
കേതന്‍ പരേഖ് എന്ന ഓഹരി ദല്ലാള്‍ പ്രധാന കുറ്റക്കാരനാണെന്നാണ് സമിതിയുടെ കണ്ടെത്തല്‍.
യു ടി ഐ യുടെ മാനേജ്മെന്റും ധനകാര്യ മന്ത്രാലയവും ദിര്‍ഘ വീക്ഷണത്തോടെ വേണ്ടവണ്ണം പ്രവര്‍ത്തിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ കുഭകോണം നടന്നപ്പോള്‍ ധനകാര്യമന്ത്രിയായിരുന്ന യശ്വന്ത് സിന്‍ഹയുടെ പേര് റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടില്ല.
കേതന്‍ പരേഖും ചില ബാങ്കുകളും ചില കമ്പനികളും സംയുക്തമായി തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് സമിതിയുടെ കണ്ടെത്തല്‍. ഇതിനെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തണമെന്നും ശിപാര്‍ശ ചെയ്തിട്ടുണ്ട്.
ഓഹരി രംഗത്തെ പ്രശ്നങ്ങള്‍ പരിഹരിയ്ക്കാന്‍ സെക്യൂറിട്ടി ആന്റ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയ്ക്ക് കഴിഞ്ഞില്ല. കുഭകോണം സംഭവിയ്ക്കുന്നതിന് മുമ്പ് തന്നെ സേബി പ്രശ്നങ്ങള്‍ കണ്ടെത്തണമായിരുന്നു. ഇത് ചൂണ്ടികാണിച്ച് സേബിയേയും സമിതി നിശിതമായി വിമര്‍ശിച്ചു. ഓഹരി വിപണിയില്‍ പ്രവര്‍ത്തിയ്ക്കുന്നവര്‍ക്കും, ദല്ലാളന്മാര്‍ക്കും കമ്പനികള്‍ക്കും കമ്പനി നടത്തുന്നവര്‍ക്കും പണം നേടാനുള്ള ഉപാധിയാണ് ഓഹരി കുംഭകോണം. സമിതി അഭിപ്രായപ്പെട്ടു.
കേതന്‍ പരേഖിന്റെ കമ്പനികള്‍ക്കെതിരെ എത്രയും പെട്ടെന്ന് സര്‍ക്കാര്‍ നടപടി സ്വീകരിയ്ക്കണം. ഇദ്ദേഹത്തിന് സ്വറ്റ്സര്‍ലണ്ടിലുള്ള ബാങ്ക് അക്കൗണ്ടുകളും കണ്ടെത്തണം. സമിതി റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടു.












Click it and Unblock the Notifications