തട്ടിക്കൊണ്ടുപോയി ബലാത്സംഗം; പ്രതി പിടിയില്‍
തലശേരി: പതിനാറുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തെന്ന കേസില്‍ കൈവേലിക്കല്‍ പൂത്തൂര്‍ സ്വദേശി തൈക്കണ്ടിയില്‍ അബ്ദുള്‍ സലാമിനെ 15 ദിവസത്തേക്ക് റിമാന്റ് ചെയ്തു.
പെണ്‍കുട്ടിയെയും അബ്ദുള്‍സലാമിനെയും തലശേരി ജനറല്‍ ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. തട്ടിക്കൊണ്ടുപോവലിനും ബലാത്സംഗത്തിനുമാണ് അബ്ദുള്‍ സലാമിനെതിരെ കേസെടുത്തിരിക്കുന്നത്.
ടാറ്റാ സുമോയിലാണ് പെണ്‍കുട്ടിയെ മൈസൂരിലേക്ക് കൊണ്ടുപോയത്. ഒരു ഓട്ടോറിക്ഷയിലാണ് വീട്ടില്‍ നിന്നും പെണ്‍കുട്ടിയെ കൊണ്ടുപോയത്. രണ്ടുദിവസം ലോഡ്ജിലും പിന്നീട് ലൈന്‍ മുറിയിലുമായി തങ്ങി.
സലാമിനെയും പെണ്‍കുട്ടിയെയും മൈസൂരില്‍ നിന്നും പിടികൂടുന്നതിനിടെ സംഘട്ടനമുണ്ടായി. പെണ്‍കുട്ടിയുടെ വീട്ടുകാരും സലിമും തമ്മില്‍ നടന്ന അടിപിടിയ്ക്കിടെ നാട്ടുകാരും കര്‍ണാടക പൊലീസും ഇടപെട്ടു. പിന്നീട് കേരള പൊലീസെത്തി.
പെണ്‍കുട്ടിയെ തട്ടികൊണ്ടുപോവുന്നതിന് സഹായിച്ച മീശ ചന്ദ്രന്‍ എന്നയാളെ പൊലീസ് അന്വേഷിച്ചുവരികയാണ്. പാനൂര്‍ ഡി വൈ എസ് പി പി. എ. വത്സന്‍, സി ഐ പി. പി. ഷൗക്കത്തലി എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.












Click it and Unblock the Notifications