കോളെജുകളില്‍ വ്യവസായസംരംഭ ക്ലബുകള്‍
തിരുവനന്തപുരം: സംസ്ഥാനത്തെ തിരഞ്ഞെടുക്കപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വ്യവസായസംരംഭ ക്ലബുകള്‍ തുടങ്ങും.
കേരള വ്യവസായ വികസന ഇന്‍സ്റിറ്റ്യൂട്ട് സംസ്ഥാന വ്യവസായ വകുപ്പുമായി ചേര്‍ന്നാണ് ക്ലബുകള്‍ തുടങ്ങുന്നതെന്ന് തുമ്പ സെന്റ് സേവിയേഴ്സ് കോളെജിലെ വ്യവസായ ക്ലബ് കോ-ഓര്‍ഡിനേറ്റര്‍ വൈ. തമ്പി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
സംസ്ഥാനത്തെ വ്യവസായ മേഖലയിലെ നിലവിലുള്ള അന്തരീക്ഷത്തെ കുറിച്ച് ബോധവത്കരണമുണ്ടാക്കുകയും വിദ്യാര്‍ഥികളെ സ്വയം തൊഴില്‍ പദ്ധതികള്‍ തുടങ്ങുന്നതിന് സജ്ജരാക്കുകയുമാണ് ക്ലബിന്റെ ലക്ഷ്യം.
സംസ്ഥാനത്തെ തിരഞ്ഞെടുത്ത 25 വിദ്യാഭ്യാസ സ്ഥാപനങ്ങളിലായിരിക്കും ക്ലബ് സ്ഥാപിയ്ക്കുന്നത്. കോഴ്സുകള്‍, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും സ്ഥാപനങ്ങളെ തിരഞ്ഞെടുക്കുന്നത്. തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികള്‍ സെമിനാറുകള്‍ സംഘടിപ്പിക്കുകയും സംസ്ഥാനത്തിന് അകത്തും പുറത്തുമുള്ള വ്യവസായ സംരഭകരുമായി ബന്ധപ്പെടുകയും ചെയ്യും.
ആദ്യഘട്ടത്തില്‍ തുമ്പയിലെ സെന്റ് സേവിയേഴ്സ് കോളജിലാണ് പദ്ധതി നടപ്പിലാക്കുന്നത്. അവസാന വര്‍ഷ വിദ്യാര്‍ഥികളായിരിക്കും ക്ലബിലെ അംഗങ്ങള്‍. ഡിസംബര്‍ 19ന് വ്യവസായമന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി സെമിനാര്‍ ഉദ്ഘാടനം ചെയ്യും. ജനവരിയില്‍ നടക്കുന്ന മൂന്ന് ദിവസത്തെ പരിശീലന കോഴ്സില്‍ കൃഷിയിലും ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളിലും പരിശീലനം നല്‍കും.












Click it and Unblock the Notifications