Get Updates
Get notified of breaking news, exclusive insights, and must-see stories!

പമ്പ പദ്ധതിയ്ക്ക് കേന്ദ്രം 224 കോടി നല്‍കും

ദില്ലി: പമ്പ ശുചീകരണത്തിനുള്ള പദ്ധതി നടപ്പിലാക്കുന്നതിന് 224 കോടി രൂപ കേന്ദ്രം നല്‍കുമെന്ന് കേന്ദ്ര വനംമന്ത്രി ടി. ആര്‍. ബാലു മുഖ്യമന്ത്രി എ. കെ. ആന്റണിയെ അറിയിച്ചു.

പദ്ധതി നടത്തിപ്പിനാവശ്യമായ തുകയുടെ 70 ശതമാനമാണിത്. പദ്ധതിയ്ക്ക് പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിക്കുന്നതിന് ഉടന്‍ നടപടി സ്വീകരിക്കാമെന്ന് കേന്ദ്രമന്ത്രി മുഖ്യമന്ത്രിയ്ക്ക് ഉറപ്പ് നല്‍കി. പദ്ധതിയുടെ വിശദ റിപ്പോര്‍ട്ട് ആന്റണി കേന്ദ്രമന്ത്രിയ്ക്ക് സമര്‍പ്പിച്ചു.

കേരളത്തിന്റെ വിവിധ പദ്ധതികള്‍ സംബന്ധിച്ച് മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം വിവിധ മന്ത്രിമാരുമായും ആസൂത്രണ കമ്മിഷണന്‍ ഉപാധ്യക്ഷനുമായും കൂടിക്കാഴ്ച നടത്തി. മന്ത്രിമാരായ പി. ശങ്കരന്‍, ടി. എം. ജേക്കബ്, ജി. കാര്‍ത്തികേയന്‍, എം. എ. കുട്ടപ്പന്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. എം പമാരായ രമേശ് ചെന്നിത്തലയും ഫ്രാന്‍സിസ് ജോര്‍ജും സംഘത്തോടൊപ്പമുണ്ടായിരുന്നു.

പമ്പാ ശുചീകരണ പദ്ധതിയില്‍ ബാക്കിയുള്ള 30 ശതമാനം തുക ദേവസ്വം ബോര്‍ഡും പമ്പയുടെ കരയിലുള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും സര്‍ക്കാരും ചേര്‍ന്ന് കണ്ടെത്തുമെന്ന് മന്ത്രി ടി. എം. ജേക്കബ് അറിയിച്ചു.

കോട്ടപ്പുറം-കൊല്ലം ദേശീയ ജലപാത വിഴിഞ്ഞത്തേക്ക് നീട്ടാനുള്ള പദ്ധതിയ്ക്ക് ആസൂത്രണ കമ്മിഷന്‍ തത്വത്തില്‍ അംഗീകാരം നല്‍കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+