ശബരിമലയില്‍ സ്ത്രീകള്‍: അന്വേഷണത്തിന് ഉത്തരവ്
കൊച്ചി: ശബരിമലയില്‍ ആറാട്ട് കാണാനായി ചെറുപ്പക്കാരികളായ സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കിയെന്ന മാധ്യമറിപ്പോര്‍ട്ടിനെ കുറിച്ച് തുടര്‍അന്വേഷണം നടത്തുന്നതിന് ഹൈക്കോടതി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് നിര്‍ദേശം നല്‍കി.
തന്ത്രിയുമായി ബന്ധപ്പെട്ട ശേഷം സംഭവത്തില്‍ ആവശ്യമായ നടപടി സ്വീകരിക്കുന്നതിനും ഹൈക്കോടതി നിര്‍ദേശം നല്‍കി. ജസ്റിസുമാരായ എസ്. ശങ്കരസുബന്‍, എ. ലക്ഷ്മിക്കുട്ടി എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
നേരത്തെ സംഭവത്തെ കുറിച്ച് അന്വേഷണം നടത്തുന്നതിന് ദേവസ്വം കമ്മിഷണര്‍ക്ക് കോടതി നിര്‍ദേശം നല്‍കിയിരുന്നു. കമ്മിഷറുടെ റിപ്പോര്‍ട്ടില്‍ ആറാട്ട് കാണുന്നതാനായി സ്ത്രീകള്‍ ശബരിമലയിലെത്തിയിരുന്നുവെന്നും എന്നാല്‍ ഇവര്‍ 10നും 50നും ഇടയില്‍ പ്രായമുള്ളവരല്ലെന്നും വ്യക്തമാക്കിയിരുന്നു. ആറാട്ട് ചടങ്ങിലെ വിഗ്രഹത്തിന് മുന്നില്‍ സ്ത്രീകള്‍ പ്രാര്‍ഥന നടത്തുന്നതിന് ആചാരത്തിന് വിരുദ്ധമല്ലെന്ന തന്ത്രിയുടെ അഭിപ്രായവും കമ്മിഷണര്‍ കോടതിയെ അറിയിച്ചിരുന്നു.












Click it and Unblock the Notifications