അച്യുതാനന്ദന് അജ്ഞത: ശങ്കരനാരായണന്‍
ആലുവ: എല്‍ ഡി എഫ് അധികാരത്തില്‍ വന്നാല്‍ എ ഡി ബി വായ്പ തിരിച്ചടക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്‍ പറഞ്ഞത് അദ്ദേഹത്തിന്റെ അജ്ഞത മൂലമാണെന്ന് ധനകാര്യമന്ത്രി കെ. ശങ്കരനാരായണന്‍ പറഞ്ഞു.
ഭരണഘടനയിലുള്ള അച്യുതാനന്ദന്റെ അജ്ഞതയാണ് അദ്ദേഹം പ്രകടിപ്പിച്ചത്. ഇത്തരം പ്രസ്താവനകള്‍ നടത്തണമെങ്കില്‍ ഒരു സര്‍ക്കാരിന് നേതൃത്വം നല്‍കാന്‍ തനിക്ക് അവസരം ലഭിക്കില്ലെന്ന് അദ്ദേഹത്തിന് തീര്‍ച്ചയുണ്ടായിരിക്കണം.
എ ഡി ബി വായ്പയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥരെ സെക്രട്ടറിയേറ്റില്‍ നിന്ന് പുറത്താക്കുമെന്ന അച്യുതാനന്ദന്റെ പ്രസ്താവന വില കുറഞ്ഞതായിപോയി. പ്രതിപക്ഷ നേതാവ് ഇത്തരം വില കുറഞ്ഞ പ്രസ്താവനകള്‍ നടത്താന്‍ പാടില്ലായിരുന്നു. എല്‍ ഡി എഫ് അധികാരത്തില്‍ വന്നാല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ എന്തു നടപടിയാണ് സ്വീകരിക്കുകയെന്ന് അച്യുതാനന്ദന്‍ വ്യക്തമാക്കണം.
സെക്രട്ടറിയേറ്റിന് മുന്നില്‍ എം എല്‍ എമാര്‍ നടത്തിയ ധര്‍ണ അച്യുതാനന്ദന്റെ വ്യക്തിപരമായ പ്രകടനമായിരുന്നു. മുന്‍ മുഖ്യമന്ത്രി ഇ. കെ. നായനാരും എ ഡി ബിയുമായി പ്രാഥമിക ചര്‍ച്ച നടത്തിയ മുന്‍മന്ത്രിമാരായ ടി. കെ. ശിവദാസമേനോനും പി. ജെ. ജോസഫും ധര്‍ണയില്‍ പങ്കെടുത്തില്ലെന്ന് ശങ്കരനാരായണന്‍ ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications