Get Updates
Get notified of breaking news, exclusive insights, and must-see stories!

ടെലഫോണുമുയി ടാറ്റയും കേരളത്തിലേയ്ക്ക്

തിരുവനന്തപുരം: കേരളത്തിലെ അടിസ്ഥാന ടെലഫോണ്‍ സേവനരംഗത്തേയ്ക്ക് ടാറ്റയുടെ ടെലഫോണ്‍കമ്പനിയും വൈകാതെ കേരളത്തിലെത്തുമെന്ന് കരുതുന്നു.

ടാറ്റാ ടെലി സര്‍വീസസ് ആണ് ടാറ്റടുടെ ടെലഫോണ്‍ കമ്പനി. ടാറ്റാ ഇന്‍ഡികോം എന്ന പേരില്‍ തമിഴ്നാട്, ദില്ലി, മഹാരാഷ്ട്രം, കര്‍ണാടകം, ആന്ധ്രാ പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ കമ്പനി അടിസ്ഥാന ടെലഫോണ്‍ സേവനം തുടങ്ങികഴിഞ്ഞു.

കേരളത്തില്‍ അടിസ്ഥാന ടെലഫോണ്‍ സൗകര്യം ഏര്‍പ്പെടുത്താനായി കമ്പനിയ്ക്ക് ലറ്റര്‍ ഓഫ് ഇന്റന്റ് കിട്ടിക്കഴിഞ്ഞു. വൈകാതെ അതനുസരിച്ച് ലൈസന്‍സ് എടുക്കുമെന്ന് കമ്പനി വൃത്തങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ കമ്പനി ആയിരുന്ന വി എസ് എന്‍ എല്‍ ന്റെ ഓഹരികള്‍ സ്വന്തമാക്കിയ ടാറ്റാ ടെലി സര്‍വീസസ് ടെലകോം രംഗത്തെ പ്രവര്‍ത്തനങ്ങള്‍ വിപുലമാക്കുകയാണ്. ഇന്റര്‍നെറ്റ് സേവന ദായക രംഗത്തും ടാറ്റ ഇപ്പോള്‍ വളരെ മുന്നിലാണ്.

2002 ഡിസംബര്‍ ഒടുവില്‍ റിലയന്‍സ് അടിസ്ഥാന ടെലഫോണ്‍ സേവന രംഗത്തേയ്ക്ക് പ്രവേശിയ്ക്കുകയാണ്. 2003 ജനവരിയോടെ കേരളത്തില്‍ റിലയന്‍സ് ഫോണ്‍ ലഭ്യമാവും. വൈകാതെ ടാറ്റാ ഇന്‍ഡികോം കൂടി രംഗത്ത് വന്നാല്‍ ഉപയോക്താവിന് ടെലഫോണ്‍ കിട്ടുക എളുപ്പമാവും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+