ഫോണ്‍ നമ്പര്‍ വെള്ളിയാഴ്ച മുതല്‍ ഏഴക്കമാവും
തിരുവനന്തപുരം: ഡിസംബര്‍ 20 വെള്ളിയാഴ്ച അര്‍ധരാത്രി മുതല്‍ കേരളത്തിലെ ടെലഫോണ്‍ നമ്പറുകള്‍ ഏഴക്കമാവും. നിലവിലുള്ള ടെലഫോണ്‍ നമ്പരുകളില്‍ 2 ആദ്യം ചേര്‍ക്കണം.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, മാവേലിക്കര, ചേര്‍ത്തല, വടകര, കോഴിക്കോട്, തിരൂര്‍, കണ്ണൂര്‍, തലശേരി, എറണാകുളം, മൂവാറ്റുപുഴ, കോട്ടയം, പാലക്കാട്, കരുനാഗപ്പള്ളി, പുനലൂര്‍, തൃശൂര്‍ എന്നീ ഹ്രസ്വദൂര ചാര്‍ജിംഗ് മേഖലകളിലും ലക്ഷദ്വീപിലെ 10 ഹ്രസ്വദൂര ചാര്‍ജിംഗ് മേഖലകളിലും ആണ് മാറ്റം. ബാക്കിയുള്ള സ്ഥലങ്ങളില്‍ തല്‍ക്കാലം മാറ്റമില്ല.
നിലവിലുള്ള എന്‍ എസ് ഡി കോഡ്, ഫോണ്‍ നിരക്ക്, 1,9 അക്കങ്ങളില്‍ തുടങ്ങുന്ന ഫോണ്‍ നമ്പരുകള്‍ എന്നിവയ്ക്ക് മാറ്റമില്ലെന്ന് ബി എസ് എന്‍ എല്‍ അധികൃതര്‍ അറിയിച്ചു.












Click it and Unblock the Notifications