Get Updates
Get notified of breaking news, exclusive insights, and must-see stories!

ദില്ലിയില്‍ 5,000 ഓട്ടോകള്‍ കൂടി

ദില്ലി: തലസ്ഥാന നഗരിക്ക് 5,000 ഓട്ടോറിക്ഷകള്‍ കൂടി അനുവദിച്ചുകൊണ്ട് സുപ്രീം കോടതി ഉത്തരവായി.

ദില്ലി സര്‍ക്കാരിന്റെ പ്രത്യേക അപേക്ഷ കണക്കിലെടുത്താണ് ഡിസംബര്‍ 20 വെള്ളിയാഴ്ച സുപ്രീംകോടതി ഈ ഉത്തരവിട്ടത്. ജസ്റിസ് വൈ.കെ. സബര്‍വാള്‍, ജസ്റിസ് എച്ച്.കെ. സേമ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബഞ്ചാണ് വിധി പറഞ്ഞത്.

ഓട്ടോറിക്ഷകളുടെ എണ്ണം കുറവായതിനാല്‍ യാത്രക്കാര്‍ തലസ്ഥാനനഗരിയില്‍ ഒട്ടേറെ കഷ്ടപ്പാടുകള്‍ അനുഭവിക്കേണ്ടിവന്നിരുന്നു. കൂടുതല്‍ തുക ഈടാക്കല്‍, അപമര്യാദയായി പെരുമാറല്‍, ഓട്ടം വിളിച്ചാല്‍ ചെല്ലാതിരിക്കല്‍ തുടങ്ങി പൊതുജനങ്ങള്‍ ഒട്ടേറെ കഷ്ടതകള്‍ അനുഭവിക്കേണ്ടിവന്നിരുന്നു. ഇനി ഓട്ടോ സമരം കൂടിയായാല്‍ യാത്രാദുരിതം പറയുകയും വേണ്ട. ഈ പശ്ചാത്തലത്തിലാണ് കൂടുതല്‍ പെര്‍മിറ്റുകള്‍ അനുവദിക്കാന്‍ സുപ്രീംകോടതി തയ്യാറായത്.

ഇനി ഫോര്‍-സ്ട്രോക്ക് ഓട്ടോറിക്ഷകള്‍ക്ക് മാത്രമേ പെര്‍മിറ്റ് അനുവദിക്കാവൂ എന്നും സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുണ്ട്. വായുമലിനീകരണം കുറയ്ക്കാനാണിത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+