കശ്മീരില്‍ തീവ്രവാദികള്‍ മൂന്ന് സ്ത്രീകളെ കൊന്നു
ജമ്മു: ജമ്മു കശ്മീരിലെ രാജൗരി ജില്ലയിലെ ഒരു ഗ്രാമത്തില്‍ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ മൂന്ന് സ്ത്രീകള്‍ കൊല്ലപ്പെട്ടു.
ഡിസംബര്‍ 19 വ്യാഴാഴ്ച രാത്രിയാണ് തീവ്രവാദികള്‍ ആക്രമണം നടത്തിയത്. മരിച്ചവരില്‍ ഒരാള്‍ പത്തൊമ്പതു വയസുകാരിയാണ്. മറ്റ് രണ്ടു പേര്‍ക്കും മുപ്പതില്‍ താഴെയാണ് പ്രായം.
പാകിസ്ഥാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അല്‍ ബാദ്ര്‍ എന്ന സംഘടനയാണ് അക്രമത്തിന് പിന്നിലെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്.












Click it and Unblock the Notifications