പാണക്കാടിന് മാര്‍ ഗ്രിഗോറിയോസ് പുരസ്കാരം
തിരുവനന്തപുരം: ആര്‍ച്ച് ബിഷപ്പ് ബനഡിക്ട് മാര്‍ ഗ്രിഗോറിയോസിന്റെ സ്മരണയ്ക്കായി ഏര്‍പ്പെടുത്തിയ മാര്‍ ഗ്രിഗോറിയോസ് പുരസ്കാരത്തിന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ അര്‍ഹനായി.
മതസൗഹാര്‍ദം നിലനിര്‍ത്തുന്നതിന് നടത്തിയ ശ്രമങ്ങളും സാമൂഹിക സേവനം, വിദ്യാഭ്യാസം എന്നീ മേഖലകളില്‍ നടത്തിയ പ്രവര്‍ത്തനങ്ങളും കണക്കിലെടുത്താണ് അവാര്‍ഡ് നല്‍കുന്നത്.
ജോര്‍ജ് വര്‍ഗീസ് കണ്ണന്താനം, റവ. ഡോ. പോള്‍ തലേക്കാട്ട്, ഡോ. അലക്സാണ്ടര്‍ ജേക്കബ് എന്നിവരുള്‍പ്പെടുന്ന സമിതിയാണ് ശിഹാബ് തങ്ങളെ അവാര്‍ഡിനായി തിരഞ്ഞെടുത്തത്.
പ്രശസ്തിപത്രവും ഫലകവും 25,000 രൂപയും അടങ്ങുന്നതാണ് അവാര്‍ഡ്. ജനവരിയില്‍ തിരുവല്ലയില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കും.












Click it and Unblock the Notifications