ഡി ജി പിയുടെ വിവാദ ഉത്തരവ് റദ്ദാക്കി
തിരുവനന്തപുരം: ചികിത്സയ്ക്കിടെ രോഗി മരിച്ചാല്‍ ഡോക്ടറെ അറസ്റ് ചെയ്യുമെന്ന ഡി ജി പിയുടെ വിവാദ ഉത്തരവ് സര്‍ക്കാര്‍ റദ്ദാക്കി.
ഉത്തരവിനെതിരെ ഡോക്ടര്‍മാരുടെ പ്രതിഷേധം വ്യാപകമായതിനെ തുടര്‍ന്നാണ് ഉത്തരവ് റദ്ദാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഉത്തരവിനെതിരെ ഐ എം എ ഹൈക്കോടതിയെ സമീപിച്ചിരുന്നു.
രോഗിയുടെ മരണത്തെ പറ്റി പരാതി ലഭിച്ചാല്‍ വിദഗ്ധ സമിതി അന്വേഷണം നടത്തണമെന്നും സമിതി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാത്രമേ ഡോക്ടറെ അറസ്റ് ചെയ്യാന്‍ പാടുള്ളൂവെന്നും 89ല്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ 2002ല്‍ ഡി ജി പി പുറപ്പെടുവിച്ച ഉത്തരവില്‍ രോഗി മരിച്ചാല്‍ അന്വേഷണമില്ലാതെ തന്നെ ഡോക്ടറെ അറസ്റ് ചെയ്യാമെന്ന് പറയുന്നു.
ഡി ജി പിയുടെ ഉത്തരവ് റദ്ദാക്കിയ സര്‍ക്കാര്‍ നടപടിയെ ഐ എം എ സ്വാഗതം ചെയ്തു.












Click it and Unblock the Notifications