മതികെട്ടാന്‍: ആര്‍ഡിഒ ഉത്തരവിനെതിരെ ഹര്‍ജി
കൊച്ചി: മതികെട്ടാനില്‍ ഭൂമി കൈയേറിയ ചിലരെ ഭൂമി കൈവശം വെക്കുന്നതിന് അനുവദിച്ച ദേവികുളം ആര്‍ ഡി ഒയുടെ ഉത്തരവിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി.
ഒരു ഭൂമി, ഒരു ജീവിതം എന്ന തൃശൂരിലെ സംഘടനയാണ് ആര്‍ ഡി ഒയുടെ ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിച്ചത്.
മതികെട്ടാനില്‍ ഭൂമി കൈയേറിയവര്‍ക്ക് പാട്ട അവകാശങ്ങള്‍ സര്‍ക്കാര്‍ നിഷേധിക്കുകയും ഭൂമി വനം വകുപ്പ് ഏറ്റെടുക്കുന്നതിന് നടപടി സ്വീകരിക്കുകയും ചെയ്തിരുന്നതാണ്. സര്‍ക്കാരിന്റെ ഈ നടപടികള്‍ക്ക് വിരുദ്ധമായാണ് രേഖകള്‍ പ്രകാരം വനംവകുപ്പിന് കൈമാറേണ്ട ഭൂമിയില്‍ പെടുന്നില്ലെന്നതിന്റെ പേരില്‍ മണിമലയിലെ നിര്‍മലയ്ക്കും മറ്റ് ചിലര്‍ക്കും ഭൂമി കൈവശം വെക്കാന്‍ ആര്‍ ഡി ഒ അനുവാദം നല്‍കിയത്- ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.












Click it and Unblock the Notifications