കേരളത്തിന് 18.05 കോടി നബാര്‍ഡ് സഹായം
തിരുവനന്തപുരം: കേരളത്തിന് നബാര്‍ഡ് 18.05 കോടിയുടെ സാമ്പത്തികസഹായം അനുവദിച്ചു. ഗ്രാമീണ അടിസ്ഥാനസൗകര്യവികസന ഫണ്ടില്‍ നിന്നാണ് ഈ തുക നബാര്‍ഡ് അനുവദിച്ചത്.
ഒട്ടാകെ 20.05 കോടി രൂപ മുടക്കുമുതല്‍ വേണ്ടിവരുന്ന 45 പദ്ധതികള്‍ക്കായാണ് നബാര്‍ഡ് ഇത്രയും തുക നല്കിയിരിക്കുന്നത്. ഇതില്‍ നാല് പദ്ധതികള്‍ മണ്ണ്, ജല സംരക്ഷണത്തിന് വേണ്ടിയുള്ളതാണ്. ഇതില്‍ രണ്ട് പദ്ധതികള്‍ ഇടുക്കിയിലും ഓരോന്ന് വീതം കോട്ടയത്തും പത്തനംതിട്ടയിലും നടപ്പാക്കാനുള്ളതാണ്.
ഗ്രാമീണ റോഡുകളുടെ വികസനം സംബന്ധിച്ചതാണ് 25 പദ്ധതികള്‍. ഇതില്‍ ഒമ്പതെണ്ണം കണ്ണൂരിലും അഞ്ചെണ്ണം വീതം കോഴിക്കോട് കാസര്‍കോട് ജില്ലകളിലും നാലെണ്ണം പാലക്കാട്ടും രണ്ടെണ്ണം വയനാട്ടിലും നടപ്പാക്കാനുള്ളതാണ്. ചെറുകിട ജലസേചനത്തിനുള്ളതാണ് 16 പദ്ധതികള്‍. ഇതില്‍ മൂന്നെണ്ണം വീതം ആലപ്പുഴയിലും പത്തനംതിട്ടയിലും 10 എണ്ണം മലപ്പുറത്തേക്കുമാണ്.












Click it and Unblock the Notifications