ശോഭനയ്ക്കെതിരെ ഒരു കോടിയുടെ കേസ്
കോഴിക്കോട്: ശോഭനാ ജോര്‍ജ്ജ് എംഎല്‍എയ്ക്കെതിരെ ക്രൈം ചീഫ് എഡിറ്റര്‍ ടി.പി. നന്ദകുമാര്‍ ഒരു കോടി രൂപയ്ക്ക് മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു. തനിക്ക് മാനനഷ്ടം വരുത്തുന്ന രീതിയില്‍ പ്രസ്താവനനടത്തിയതിനാണ് ശോഭനാ ജോര്‍ജ്ജിനെതിരെ നന്ദകുമാര്‍ കേസ് നല്കിയത്.
എറണാകുളം ഫസ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് സെക്കന്റ് കോടതിയിലാണ് കേസ്. വ്യാജരേഖക്കേസ് ക്ലൈമാക്സിലെത്തി നില്ക്കുന്ന സമയത്ത്,സപ്തംബര്‍ 26ന്, ശോഭനാ ജോര്‍ജ്ജ് നടത്തിയ പ്രസ്താവനയാണ് നന്ദകുമാറിനെ ചൊടിപ്പിച്ചത്. ഫീഷറീസ് മന്ത്രി കെ.വി. തോമസിനെതിരെ വ്യാജഹവാല രേഖ ചമച്ചത് ക്രൈം ചീഫ് എഡിറ്റര്‍ നന്ദകുമാറാണെന്നായിരുന്നു അന്ന് ശോഭന നടത്തിയ ആരോപണം.
ഈ പ്രസ്താവനയ്ക്ക് വിശദീകരണം ചോദിച്ചുകൊണ്ട് നന്ദകുമാര്‍ ശോഭന ജോര്‍ജ്ജിന് നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ ശോഭന മറുപടി അയച്ചില്ല. തുടര്‍ന്ന് നന്ദകുമാര്‍ എറണാകുളം ഫസ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് സെക്കന്റ് കോടതിയില്‍ ക്രിമിനല്‍ കേസ് ഫയല്‍ ചെയ്തു. ഫിബ്രവരി മൂന്നിന് കോടതിയില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് കോടതി ശോഭനാജോര്‍ജ്ജിന് സമന്‍സ് അയച്ചു.












Click it and Unblock the Notifications