Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തില്‍ റോഡപകടങ്ങള്‍ നാലിരട്ടിയായി

തിരുവനന്തപുരം: കേരളത്തിലെ റോഡുകളില്‍ വാഹനാപകടങ്ങള്‍ ക്രമാതീതമായി വര്‍ധിച്ചിരിക്കുകയാണെന്ന് ട്രാഫിക് പൊലീസിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

1998ലെ റോഡപകടങ്ങളേക്കാള്‍ നാലിരട്ടി അപകടങ്ങളാണ് 2001ല്‍ ഉണ്ടായത്. 1998ല്‍ 618 പേരാണ് റോഡപകടങ്ങളില്‍ മരിച്ചത്. 2001ല്‍ റോഡപകടങ്ങളില്‍ മരിച്ചവരുടെ എണ്ണം 2674 ആയി. 2002ലെ ആദ്യത്തെ ഏഴ് മാസം 1571 പേരാണ് റോഡപകടങ്ങളില്‍ മരിച്ചത്.

1998ല്‍ 8263 റോഡപകടങ്ങളാണ് ഉണ്ടായതെങ്കില്‍ 2001ല്‍ ഇത് 38,357 ആയി ഉയര്‍ന്നു. 2002ല്‍ ജൂലായ് വരെ 22,668 റോഡപകടങ്ങളാണുണ്ടായത്.

98 ശതമാനം അപകടങ്ങളും അശ്രദ്ധമായ ഡ്രൈവിംഗ് മൂലമാണെന്ന് ഗതാഗത ആസൂത്രകര്‍ ചൂണ്ടിക്കാട്ടുന്നു. വാഹനമോടിക്കുന്നവര്‍ക്കോ കാല്‍നടയാത്രക്കാര്‍ക്കോ ട്രാഫിക് നിയമങ്ങളെ കുറിച്ച് കൃത്യമായ ധാരണകളില്ല. വിദ്യാസമ്പന്നരായവരും അടിസ്ഥാനപരമായ ട്രാഫിക് നിയമങ്ങള്‍ അനുസരിക്കുന്നതില്‍ ശ്രദ്ധിക്കുന്നില്ല.

വാഹനങ്ങള്‍ കൂടിയതും റോഡുകളുടെ മോശപ്പെട്ട നിലയും അപകടങ്ങള്‍ കൂടുന്നതിന് കാരണങ്ങളാവുന്നുണ്ട്. കേരളത്തിലെ ഇരുചക്ര വാഹനങ്ങളുടൈ എണ്ണം 200ല്‍ 19.10 ലക്ഷമായാണ് ഉയര്‍ന്നത്. 1995ല്‍ ഇത് 10.06 ലക്ഷമായിരുന്നു. ഇരുചക്രവാഹന അപകടങ്ങളും ഏറെ കൂടി. 1995ല്‍ 7668 ഇരുചക്രവാഹന അപകടങ്ങളാണുണ്ടായതെങ്കില്‍ 2000ല്‍ ഇത് 14,204 ആയി.

2001ല്‍ എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ റോഡപകടത്തില്‍ മരിച്ചത്-351 പേര്‍. 2001ല്‍ ജൂലായ് വരെ 198 പേര്‍ ജില്ലയില്‍ റോഡപകടത്തില്‍ മരിച്ചു.

2001ല്‍ 37,502 റോഡപകടങ്ങളും അശ്രദ്ധമായ ഡ്രൈവിംഗ് മൂലമാണ് സംഭവിച്ചത്. 2001ല്‍ മദ്യപിച്ച് ഡ്രൈവ് ചെയ്തതുമൂലം ഉണ്ടായത് മൂന്ന് അപകടങ്ങള്‍ മാത്രമാണ്. 2000ല്‍ ഇത് രണ്ടും 1999ല്‍ ഏഴുമായിരുന്നു. അതേ സമയം മദ്യപിച്ചാണോ ഡ്രൈവ് ചെയ്യുന്നതെന്ന് പരിശോധിക്കാന്‍ മതിയായ ഉപകരണങ്ങള്‍ തങ്ങളുടെ പക്കലില്ലെന്ന് ട്രാഫിക് അധികൃതര്‍ സമ്മതിക്കുന്നു.

ഇരുചക്ര വാഹനം ഓടിക്കുന്നവര്‍ ഹെല്‍മറ്റ് ധരിക്കുന്നത് നിര്‍ബന്ധമാക്കിയാല്‍ റോഡപകടങ്ങള്‍ മൂലമുള്ള മരണം കുറയ്ക്കാനാവുമെന്ന് ട്രാഫിക് അധികൃതര്‍ പറയുന്നു. അപകടങ്ങളില്‍ ഭൂരിഭാഗവും മരിക്കുന്നത് തലയ്ക്കേറ്റ പരിക്ക് മൂലമാണ്.

ട്രാഫിക് സുരക്ഷാ വാരം എല്ലാ വര്‍ഷവും കേരളത്തില്‍ ആചരിക്കുന്നുണ്ടെങ്കിലും ഇത് പൊതുജനത്തിനിടയില്‍ പ്രത്യേക ഫലമൊന്നും ഉണ്ടാക്കുന്നില്ലെന്ന് ട്രാഫിക് അധികൃതര്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+