തിരുവാതിര ആഘോഷം തുടങ്ങി
തിരുവനന്തപുരം: ഡിസംബര്‍ 20 വെള്ളിയാഴ്ച ധനുമാസത്തിലെ തിരുവാതിര. ക്ഷേത്രങ്ങളിലും വീടുകളിലും സ്ത്രീകള്‍ ധനുമാസത്തിലെ തിരുവാതിര ആഘോഷിച്ചു.
തിരുവാതിരച്ചടങ്ങുകള്‍ കുറെയൊക്കെ അപ്രത്യക്ഷമായെങ്കിലും ചില ബ്രാഹ്മണ-നായര്‍ തറവാടുകളില്‍ ഇപ്പോഴും തിരുവാതിരകളി പോലുള്ള തിരുവാതിര ദിനത്തിലെ ആഘോഷങ്ങള്‍ നടക്കുന്നുണ്ട്. സ്ത്രീയും പുരുഷനും തമ്മിലുള്ള അനശ്വരബന്ധത്തിന്റെ പ്രതീകാത്മ ആഘോഷം കൂടിയാണ് തിരുവാതിര. ധനുമാസത്തിലെ തിരുവാതിര നാളില്‍ ഭര്‍ത്താവായ പരമശിവന്റെ ആയുരാരോഗ്യത്തിനായി പാര്‍വതി തപസനുഷ്ഠിച്ചതായി പുരാണം പറയുന്നു. കൃഷ്ണനെ ഭര്‍ത്താവായി ലഭിക്കാന്‍ വൃന്ദാവനത്തില്‍ ഗോപികമാര്‍ ഈ ദിവസം പ്രത്യേകം പ്രാര്‍ത്ഥന നടത്തുന്നതായി ഭാഗവതത്തില്‍ പറയുന്നു.
തിരുവാതിര ദിനത്തില്‍ സ്ത്രീകള്‍ അരിഭക്ഷണം ഉപേക്ഷിച്ച് ഗോതമ്പോ ചാമയോ ആണ് കഴിക്കുന്നത്. തിരുവാതിര ദിനത്തില്‍ നായര്‍ സ്ത്രീകള്‍ വെറ്റില മുറുക്കി ചൂണ്ട് ചുവപ്പിക്കാറുണ്ടെന്നും പറയുന്നു. നായര്‍ സ്ത്രീകള്‍ അന്ന് 108 വെറ്റില കൂട്ടി മുറുക്കുമെന്നും പഴമക്കാര്‍ പറയുന്നു. വിവാഹശേഷം ഒരു സ്ത്രീയുടെ ജീവിതത്തിലേക്ക് ആദ്യം കടന്നുവരുന്ന തിരുവാതിര നാല്‍ പൂത്തിരുവാതിര എന്നാണ് വിളിക്കപ്പെടുന്നത്.
ദശപുഷ്പങ്ങള്‍ ചൂടി, അണിഞ്ഞൊരുങ്ങിയാണ് സ്ത്രീകള്‍ തിരുവാതിര ദിനം ആഘോഷിക്കുന്നത്.
തിരുവാതിര ദിനത്തില്‍ ആലുവയ്ക്കടുത്തുള്ള തിരുവൈരണിക്കുളം മഹാദേവ ക്ഷേത്രത്തില്‍ 12 ദിവസത്തെ ഉത്സവം ആരംഭിച്ചു. മംഗല്യഭാഗ്യത്തിനായും ഇഷ്ട സന്താന ലബ്ധിക്കായും അഭീഷ്ട വരസിദ്ധിയ്ക്കായും ആയിരക്കണക്കിന് സ്ത്രീകള്‍ വരുദിവസങ്ങളില്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ക്ഷേത്രത്തിലെത്തും.
തിരുവനന്തപുരത്തെ ചെങ്ങന്നൂര്‍ ശ്രീ മഹാദേവ ക്ഷേത്രത്തിലും തിരുവാതിര ആഘോഷം തുടങ്ങി. 28 ദിവസമാണ് ഇവിടെ ഉത്സവം. ആയിരക്കണക്കിന് സ്ത്രീകള്‍ ഉത്സവത്തിന്റെ ആദ്യ ദിവസം തന്നെ ക്ഷേത്രത്തിലെത്തി. മകരത്തിലെ തിരുവാതിര ദിനത്തിലാണ് ഉത്സവം സമാപിക്കുക.












Click it and Unblock the Notifications