റെയ്ഡ് വ്യാപിപ്പിക്കും: വിജിലന്‍സ് ഡയറക്ടര്‍
തിരുവനന്തപുരം: വിശദമായ അന്വേഷണത്തിന് ശേഷം വിജിലന്‍സ് റെയ്ഡ് മറ്റ് വകുപ്പുകളിലേക്കും വ്യാപിപ്പിക്കുമെന്ന് വിജിലന്‍സ് ഡയറക്ടര്‍ ഹോര്‍മിസ് തരകന്‍ അറിയിച്ചു.
ഡിസംബര്‍ 20 വെള്ളിയാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വില്പനനികുതി, ആര്‍ ടി ഓഫീസുകളില്‍ നടത്തിയ റെയ്ഡ് ഏറെ ഫലപ്രദമായിരുന്നു. വിവിധ വകുപ്പുകളിലെ അഴിമതിയെ പറ്റി വിജിലന്‍സ് അന്വേഷിച്ചുവരികയാണ്. അന്വേഷണം പൂര്‍ത്തിയായ ശേഷം ഈ വകുപ്പുകളില്‍ റെയ്ഡ് നടത്തും.
വിജിലന്‍സ് വകുപ്പിന്റെ കേരള വിജിലന്‍സ് എന്ന വെബ് സൈറ്റ് തിങ്കളാഴ്ച ഉദ്ഘാടനം ചെയ്യുമെന്ന് ഹോര്‍മിസ് തരകന്‍ അറിയിച്ചു.












Click it and Unblock the Notifications