മദറിന്റെ അത്ഭുതപ്രവൃത്തി അംഗീകരിച്ചു
വത്തിക്കാന്‍ നഗരം: മദര്‍ തെരേസയുടെ മധ്യസ്ഥതയില്‍ നടന്ന അത്ഭുതപ്രവൃത്തി ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പ അംഗീകരിച്ചു. ഇത് സംബന്ധിച്ച ഉത്തരവില്‍ ഡിസംബര്‍ 20 വെള്ളിയാഴ്ചയാണ് മാര്‍പ്പാപ്പ ഒപ്പുവച്ചത്.
ഇതോടെ മദര്‍തെരേസ വൈകാതെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയരും. എന്നാല്‍ മദറിനെ എന്ന് വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കുമെന്ന കാര്യം മാര്‍പ്പാപ്പ വെളിപ്പെടുത്തിയിട്ടില്ല. മദറിന്റെ പ്രവൃത്തികള്‍ ക്രിസ്തീയതയുടെ കാരുണ്യപ്രവര്‍ത്തനത്തിനുള്ള ആഗോള മുദ്ര വഹിക്കുന്നുവെന്ന് വത്തിക്കാനിലെ സന്ദേശം പറയുന്നു.
വത്തിക്കാനിലെ വിശ്വാസ തിരുസംഘം നേരത്തെ പ്രഖ്യാപിച്ച അത്ഭുതം അംഗീകരിക്കുന്ന ബൂളയിലാണ് മാര്‍പ്പാപ്പ വെള്ളിയാഴ്ച ഒപ്പുവച്ചത്. മിഷനറീസ് ഓഫ് ചാരിറ്റി സുപ്പീരിയര്‍ ജനറല്‍ സിസ്റര്‍ നിര്‍മല, സിസ്റര്‍ ജെര്‍ത്രൂദ്, സിസ്റര്‍ ലുറ്റീഷ്യ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.












Click it and Unblock the Notifications