ആന്ധ്രയില്‍ തീവണ്ടി പാളം തെറ്റി 20 മരണം
കുര്‍ണൂല്‍: ആന്ധ്രാപ്രദേശിലെ കുര്‍ണൂലില്‍ ഹൈദരാബാദില്‍ നിന്ന് വരികയായിരുന്ന ഹൈദരാബാദ്-ബാംഗ്ലൂര്‍ എക്സ്പ്രസ് പാളം തെറ്റി 20 പേര്‍ മരിച്ചു. നൂറിലേറെ പേര്‍ക്ക് പരിക്കേറ്റു.
പാളം തെറ്റി മറിഞ്ഞ ഒമ്പത് ബോഗികളിലൊന്നില്‍ നിന്ന് 14 മൃതദേഹങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. പല യാത്രക്കാരും മറിഞ്ഞ ബോഗികള്‍ക്കകത്താണ്. മരിച്ചവരുടെയും പരിക്കേറ്റവരുടെയും സംഖ്യ ഇനിയും കൂടുമെന്നാണ് കരുതുന്നത്.
ഹൈദരാബാദിലെ കച്ചിഗുഡ സ്റേഷനില്‍ നിന്ന് ഡിസംബര്‍ 21 ശനിയാഴ്ച രാവിലെ ഏഴ് മണിയ്ക്ക് പുറപ്പെട്ട തീവണ്ടി പഡിഗിരി, പെന്‍ഡെക്കല്ല് സ്റേഷനുകള്‍ക്കിടയില്‍ രാമലിംഗയപള്ളി ഗ്രാമത്തിനടുത്തുവെച്ചാണ് പാളം തെറ്റിയത്. 80-100 കിലോമീറ്റര്‍ വേഗതയിലായിരുന്നു തീവണ്ടി.
പരിക്കേറ്റവരില്‍ 10 പേരുടെ നില ഗുരുതരമാണ്. തീവണ്ടിയില്‍ യാത്ര ചെയ്യുകയായിരുന്നു സംസ്ഥാന സാങ്കേതികവിദ്യാ മന്ത്രി എം. അഞ്ജനയ്യുലു സുരക്ഷിതനാണ്. തീവണ്ടി പാളം തെറ്റുമ്പോള്‍ മിക്ക യാത്രക്കാരും ഉറക്കത്തിലായിരുന്നു.












Click it and Unblock the Notifications