ദേശീയ നദിപദ്ധതിയ്ക്കെതിരെ പരിഷത്ത്
തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ നദികള്‍ പരസ്പരം ബന്ധിപ്പിക്കാനുള്ള പദ്ധതിയ്ക്കെതിരെ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മുന്നോട്ടുവന്നു. പദ്ധതി നടപ്പിലാക്കുന്നത് ഗൗരവമേറിയ പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്ക് കാരണമാവുമെന്ന് പരിഷത്ത് പ്രധാനമന്ത്രിയ്ക്ക് അയച്ച കത്തില്‍ ചൂണ്ടിക്കാട്ടി.
പരിഷത്ത് സംസ്ഥാന പ്രസിഡന്റ് ടി. രാധാമണി, ജനറല്‍ സെക്രട്ടറി എന്‍. കെ. ശശിധരന്‍പിള്ള എന്നിവരാണ് പ്രധാനമന്ത്രിയ്ക്ക് കത്തയച്ചത്. ലോകവ്യാപകമായി തന്നെ വിമര്‍ശനം ക്ഷണിച്ചുവരുത്തിയിരിക്കുന്ന പദ്ധതി പരിസ്ഥിതിക്കും മനുഷ്യനും വലിയ ദോഷം ചെയ്യുമെന്ന് കത്തില്‍ പറയുന്നു.
പദ്ധതി നടപ്പിലാക്കുമ്പോള്‍ അനേകം വലിയ ഡാമുകള്‍ പണിയേണ്ടിവരും. ഇത് വലിയ പാരിസ്ഥിതിക ആഘാതമുണ്ടാക്കും.
പദ്ധതി സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുന്നതിന് മുമ്പ് പദ്ധതി റിപ്പോര്‍ട്ടും പാരിസ്ഥിതികഫലങ്ങള്‍ വിശകലനം ചെയ്യുന്ന റിപ്പോര്‍ട്ടും പൊതുജന ചര്‍ച്ചയ്ക്കായി പ്രസിദ്ധീകരിക്കാന്‍ കത്തില്‍ ആവശ്യപ്പെട്ടു.
ഭൂമിയിലും വെള്ളത്തിലും വനസമ്പത്തിലും കേന്ദ്രസര്‍ക്കാരിനുള്ള നിയന്ത്രണം ശക്തിപ്പെടുത്തുന്നതിനും പ്രകൃതി വിഭവങ്ങളില്‍ ജനങ്ങള്‍ക്കുള്ള അവകാശത്തിന്മേല്‍ കൈകടത്തുന്നതിനുമുള്ള നീക്കമാണ് ഇതെന്ന് കത്തില്‍ പറയുന്നു.
നദികള്‍ ബന്ധിപ്പിക്കുന്നതിനെതിരെ വിവിധ വിദഗ്ധര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ദസ്തൂര്‍ പദ്ധതി നെഹ്റു സര്‍ക്കാര്‍ തള്ളിക്കളഞ്ഞത് കത്തില്‍ ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications