ന്യൂനപക്ഷ കമ്മിഷന്‍ അംഗത്തിനെതിരെ ഹര്‍ജി
കൊച്ചി: സി ബി ഐ അന്വേഷണം നേരിടുന്ന ജോണ്‍ ജോസഫിനെ ദേശീയ ന്യൂനപക്ഷ കമ്മിഷന്‍ അംഗമായി തുടരുന്നതില്‍ നിന്നും വിലക്കണമെന്ന് ആവശ്യപ്പെടുന്ന ഹര്‍ജിയിന്മേല്‍ ഹൈക്കോടതി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നോട്ടീസയച്ചു.
കോട്ടയം സ്വദേശി തോമസ് കുരുവിള സമര്‍പ്പിച്ച ഹര്‍ജിമേല്‍ ജസ്റിസ് എം. രാമചന്ദ്രന്‍നായരാണ് നോട്ടീസുകളയച്ചത്.
അഴിമതി നടത്തിയെന്നതുള്‍പ്പെടെയുള്ള ഗൗരവമുള്ള ആരോപണങ്ങളിന്മേല്‍ ജോണ്‍ ജോസഫ് സി ബി ഐ അന്വേഷണം നേരിടുകയാണെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.
ആരോപണങ്ങളെ കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്നും അന്തിമറിപ്പോര്‍ട്ട് എത്രയു പെട്ടെന്ന് സമര്‍പ്പിക്കണമെന്നും സി ബി ഐയ്ക്ക് നിര്‍ദേശം നല്‍കണമെന്ന് ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടു.












Click it and Unblock the Notifications