കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷൊര്‍ണൂര്‍-മംഗലാപുരം വൈദ്യുതീകരിക്കും

  • By Staff
Google Oneindia Malayalam News

ദില്ലി: കോട്ടയം, ആലപ്പുഴ വഴികളിലൂടെയുള്ള എറണാകുളം-കായംകുളം റെയില്‍വെ പാത ഇരട്ടിപ്പിക്കല്‍ എത്രയും വേഗം പൂര്‍ത്തിയാക്കുമെന്ന് കേന്ദ്ര റെയില്‍വെ മന്ത്രി നിതീഷ് കുമാര്‍ മുഖ്യമന്ത്രി എ. കെ. ആന്റണിയ്ക്ക് ഉറപ്പുനല്‍കി.

തിരുവനന്തപുരത്ത് നിന്ന് ജോധ്പൂരിലേക്ക് തീവണ്ടി സര്‍വീസ് ആരംഭിക്കുന്നതിന് അനുമതി നല്‍കിയിട്ടുണ്ടെന്നും കേന്ദ്രമന്ത്രി അറിയിച്ചു. ഷൊര്‍ണൂര്‍-മംഗലാപുരം റെയില്‍വെപാത വൈദ്യുതീകരിക്കും.

നെടുമ്പാശേരി റെയില്‍വെ സ്റേഷന്റെ നിര്‍മാണം അടുത്ത വര്‍ഷം ആരംഭിക്കും. സ്റേഷന് വേണ്ട സ്ഥലം സംസ്ഥാന സര്‍ക്കാര്‍ നല്‍കും.

അപകടാവസ്ഥയിലുള്ള തിരൂര്‍ പാലം പുതുക്കി പണിയുമെന്നും കേന്ദ്രമന്ത്രി മുഖ്യമന്ത്രിയെ അറിയിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X