സി. ജെയുടെ നാടകം പാഠപുസ്തകത്തിന് പുറത്ത്
തിരുവനന്തപുരം: ഒമ്പതാം ക്ലാസിലേക്ക് തയ്യാറാക്കിയ പുതിയ മലയാള പാഠപുസ്തകത്തില്‍ നിന്ന് സി. ജെ. തോമസിന്റെ ആ മനുഷ്യന്‍ നീ തന്നെ എന്ന നാടകത്തിന്റെ ഒരു ഭാഗം ഒഴിവാക്കി.
മതവികാരം വ്രണപ്പെടുമെന്ന കാരണം പറഞ്ഞാണ് സി ജെയുടെ പ്രശസ്ത നാടകത്തിലെ ഒരു ഭാഗം ഒഴിവാക്കിയത്. 25 പാഠങ്ങളുണ്ടായിരുന്ന പുസ്തകത്തില്‍ നിന്നാണ് സി ജെയുടെ നാടകഭാഗം ഉള്‍പ്പെടുന്ന പാഠം ഒഴിവാക്കിയത്.
എസ് സി ഇ ആര്‍ ടി തയ്യാറാക്കിയ പാഠപുസ്തകത്തില്‍ നിന്ന് കരിക്കുലം കമ്മിറ്റിയാണ് പാഠം ഒഴിവാക്കാന്‍ തീരുമാനിച്ചത്. പാഠം ഒഴിവാക്കണമെന്ന കരിക്കുലം ഉപസമിതിയുടെ ശുപാര്‍ശ കരിക്കുലം കമ്മിറ്റി അംഗീകരിക്കുകയായിരുന്നു. കരിക്കുലം കമ്മിറ്റിയിലെ ചില അംഗങ്ങള്‍ പാഠം ഒഴിവാക്കുന്നതിനെ എതിര്‍ത്തെങ്കിലും പാഠം ഒഴിവാക്കാനാണ് തീരുമാനമെടുത്തത്.
ഇസ്രയേലിലെ രാജാവായിരുന്ന ദാവൂദ് തന്റെ സൈന്യത്തിലെ സേനാനിയുടെ ഭാര്യയെ സ്വന്തമാക്കാനായി ചതിച്ചുകൊന്നതിനെതിരെ പ്രവാചകനായ നാഥാന്‍ ശക്തമായി പ്രതികരിക്കുന്നതാണ് നാടക ഭാഗം. ക്രിസ്ത്യാനികളുടെ ദാവീദും മുസ്ലീങ്ങളുടെ ദാവൂദും ഒരാളാണെന്നും ഈ ഭാഗം മതവികാരത്തെ വ്രണപ്പെടുത്തുമെന്നും കരിക്കുലം ഉപസമിതി യോഗത്തില്‍ ഒരാള്‍ അഭിപ്രായപ്പെടുകയായിരുന്നു.












Click it and Unblock the Notifications