ബാംഗ്ലൂരില്‍ ഒരു ഇംഗ്ലീഷ് ദിനപത്രംകൂടി
ബാംഗ്ലൂര്‍: ബാംഗ്ലൂരില്‍ മറ്റൊരു ഇംഗ്ലീഷ് ദിനപത്രം കൂടി പുറത്തിറങ്ങി. വിജയ് കര്‍ണ്ണാടക എന്ന കന്നട ദിനപത്രത്തിന്റെ സഹോദരസംരംഭമാണ് വിജയ് ടൈംസ് എന്ന ഈ ഇംഗ്ലീഷ് പത്രം.
ഡിസംബര്‍ 22 ഞായറാഴ്ച നടന്ന ചടങ്ങില്‍ കേന്ദ്ര നഗരവികസനമന്ത്രി ആനന്ദ്കുമാറാണ് ദിനപത്രത്തിന്റെ ആദ്യപ്രതി പുറത്തിറക്കിയത്. വിപണിയിലുള്ള മറ്റ് ഇംഗ്ലീഷ് ദിനപത്രത്തേക്കാള്‍ വിലകുറച്ചാണ് നല്കുന്നതെങ്കിലും വിലയില്‍ ഒരു യുദ്ധമല്ല തങ്ങളുദ്ദേശിക്കുന്നതെന്ന് വിജയ്ടൈംസ് ഉടമയും ബിജെപി ലോക്സഭാംഗവുമായ വിജയ് സംഗേശ്വര്‍ പറഞ്ഞു.
വിജയ്ടൈംസിന്റെ വില 1.50 മാത്രമാണ്. ഞായറാഴ്ച പതിപ്പിന് വില മൂന്ന് രൂപ. ബാംഗ്ലൂര്‍, ചിത്രദുര്‍ഗ, ഹുബ്ലി-ധാര്‍വാഡ്, ബാഗല്‍കോട്ട്, ഗുല്‍ബര്‍ഗ, മാംഗ്ലൂര്‍, ഷിമോഗ, മൈസൂര്‍, ഗംഗാവതി എന്നിവിടങ്ങളില്‍ പത്രം അച്ചടിക്കും.
വിആര്‍എല്‍ എന്നറിയപ്പെടുന്ന വിജയാനന്ദ് റോഡ് ലൈന്‍സ് ആണ് പത്രത്തിന്റെ ഉടമ. കൊറിയല്‍, ട്രാവല്‍, ട്രാന്‍സ്പോര്‍ട്ടിംഗ് എന്നീ മേഖലയില്‍ 300 ഓളം വാഹനങ്ങള്‍ ഉള്ള ശക്തമായ ഗ്രൂപ്പാണ് വിആര്‍എല്‍.
ഇപ്പോള്‍ ടൈംസ് ഓഫ് ഇന്ത്യ, ഡെക്കാന്‍ ഹെറാള്‍ഡ്, ഏഷ്യന്‍ ഏജ്, ഹിന്ദു, ഇന്ത്യന്‍ എക്സ്പ്രസ് എന്നിവയാണ് ബാംഗ്ലൂരില്‍ പ്രസിദ്ധീകരിക്കുന്ന പ്രധാന ഇംഗ്ലീഷ് ദിനപത്രങ്ങള്‍.












Click it and Unblock the Notifications