Get Updates
Get notified of breaking news, exclusive insights, and must-see stories!

കശ്മീര്‍: ഭീകരര്‍ മൂന്നു കുട്ടികളെ കൊന്നു

ശ്രീനഗര്‍: കശ്മീരില്‍ ഭീകരര്‍ ഒരു വീട്ടില്‍ അതിക്രമിച്ച് കയറി മൂന്ന് കുട്ടികളെ വെടിവച്ച് കൊന്നു. റോക്കറ്റുകള്‍ ഉപയോഗിച്ച് ഒരു പൊലീസ് സ്റേഷന് നേരെയും ഭീകരര്‍ ആക്രമണം അഴിച്ചുവിട്ടു.

കുന്താല്‍ ഗ്രാമത്തില്‍ മുന്‍ഷി ഖാന്‍ എന്നയാളുടെ വീട്ടിലേക്ക് അതിക്രമിച്ചുകയറിയാണ് ഭീകരര്‍ മൂന്ന് കുട്ടികളെ വെടിവച്ച് കൊന്നത്. നാലിനും 12നും ഇടയില്‍ പ്രായമുള്ള കുട്ടികളാണ് കൊല്ലപ്പെട്ടത്. ഖാനും പരിക്കേറ്റു.

സൂരന്‍കോട്ടിലാണ് പൊലീസ് സ്റേഷന് നേരെ ഭീകരര്‍ റോക്കറ്റാക്രമണം നടത്തിയത്. ദൂരെ മലമുകളില്‍ നിന്നാണ് പൊലീസ് സ്റേഷന് നേരെ റോക്കറ്റ് തൊടുത്ത് വിടുകയായിരുന്നു. എന്നാല്‍ സൈനികര്‍ പ്രത്യാക്രമണം നടത്തിയതോടെ ഭീകരര്‍ പിന്‍വാങ്ങി.

നാടോടി ഗായിക ഹസീന്‍ അഖ്തറിന് മറ്റൊരാക്രമണത്തില്‍ കാലിന് വെടിയേറ്റു. അവരുടെ ഗാനം കേള്‍ക്കാനെത്തിയ മറ്റൊരു തീവ്രവാദി ഗ്രൂപ്പായ ഇഖ്വാന്റെ നേതാവ് ഗുലാം മുഹമ്മദിനെ വധിക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം. പക്ഷെ ഗുലാം മുഹമ്മദ് തന്ത്രപരമായി രക്ഷപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+