എഡിബി വായ്പയുടെ ആദ്യഗഡു തിങ്കളാഴ്ച ലഭിക്കും
തിരുവനന്തപുരം: എ ഡി ബി വായ്പയുടെ ആദ്യഗഡുവായ 600 കോടി രൂപ ഡിസംബര്‍ 23 തിങ്കളാഴ്ച സംസ്ഥാനത്തിന് ലഭിക്കും.
ഇതില്‍ 480 കോടി രൂപ എ ഡി ബി തരുന്ന വായ്പയും 120 കോടി നെതര്‍ലാന്റസ് സര്‍ക്കാരിന്റെ സാമ്പത്തിക സഹായവുമാണ്. സര്‍ക്കാരിന്റെ നവീകരണ പദ്ധതിയ്ക്കായി 100 കോടി രൂപയാണ് ചെലവഴിക്കുക. ബാക്കിതുക സര്‍ക്കാരിന്റെ മറ്റ് ആവശ്യങ്ങള്‍ക്കായി ചെലവഴിക്കാന്‍ എ ഡി ബി അനുവദിച്ചിട്ടുണ്ട്. അടുത്ത വര്‍ഷം ഈ 500 കോടി രൂപ സര്‍ക്കാരിന്റെ പദ്ധതി വിഹിതത്തില്‍ നിന്നും നവീകരണത്തിനായി മാറ്റണം.
വായ്പ നവീകരണ പദ്ധതികള്‍ക്കായി മാത്രം ചെലവാക്കുന്നു എന്നുറപ്പുവരുത്താന്‍ ഓരോ വര്‍ഷത്തിന്റെ അവസാനത്തിലും പുനരവലോകനം നടത്തും. പണം വകമാറ്റി ചെലവഴിച്ചാല്‍ അടുത്ത ഗഡു വായ്പ റദ്ദാക്കുമെന്നാണ് വ്യവസ്ഥ.












Click it and Unblock the Notifications