കേന്ദ്ര സാമ്പത്തിക നയത്തിനെതിരെ ആന്റണി
ദില്ലി: ദേശീയ വികസന സമിതിയുടെ അമ്പതാമത്തെ യോഗത്തില്‍ കേന്ദ്രത്തിന്റെ സാമ്പത്തിക പരിഷ്കരണ നടപടികള്‍ക്കെതിരെ മുഖ്യമന്ത്രി എ. കെ. ആന്റണി ആഞ്ഞടിച്ചു. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കല്‍ മാത്രമായി സാമ്പത്തിക പരിഷ്കരണം ചുരുങ്ങിയിരിക്കുകയാണെന്ന് ആന്റണി കുറ്റപ്പെടുത്തി.
ലാഭത്തില്‍ കൊണ്ടുപോകാവുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കല്‍ നിര്‍ത്തിവെക്കണമെന്ന് ആന്റണി ആവശ്യപ്പെട്ടു.
സംസ്ഥാന സര്‍ക്കാരുകള്‍ക്ക് വായ്പയും സഹായവും നല്‍കുന്നതിനുള്ള മാനദണ്ഡങ്ങള്‍ പുന:പരിശോധിക്കണം.
പത്താം പദ്ധതി രേഖ ആരോഗ്യം, ദാരിദ്യ്ര നിര്‍മാര്‍ജനം എന്നിവയ്ക്ക് വേണ്ടത്ര പ്രാധാന്യം നല്‍കിയിട്ടില്ല. പത്താം പദ്ധതിയില്‍ ഫണ്ടുകള്‍ വീതിച്ചിരിക്കുന്നത് ശരിയായ രീതിയിലല്ലെന്ന് ആന്റണി പറഞ്ഞു.












Click it and Unblock the Notifications