Get Updates
Get notified of breaking news, exclusive insights, and must-see stories!

ജനവികാരം അനുകൂലം: ആന്റണി

തിരുവനന്തപുരം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് യുഡിഎഫ് നേടിയ വിജയം ജനവികാരം സര്‍ക്കാരിനനുകൂലമാണെന്നതിന്റെ സുചനയാണെന്ന് മുഖ്യമന്ത്രി ആന്റണി. ഡിസംബര്‍ 22ന് ദില്ലിയില്‍ നിന്നും മടങ്ങിയ മുഖ്യമന്ത്രി വിമാനത്താവളത്തില്‍ വാര്‍ത്താലേഖകരുമായി സംസാരിക്കുകയായിരുന്നു.

സംസ്ഥാനങ്ങള്‍ക്ക് പൊതുവായി മൂല്യവര്‍ധിത നികുതി (വാറ്റ്) ഏര്‍പ്പെടുത്തുമ്പോള്‍ ഉണ്ടാകുന്ന നഷ്ടം കേന്ദ്രം നികത്താമെന്ന് സമ്മതിച്ചിട്ടുണ്ട്. ആദ്യ മൂന്ന് വര്‍ഷം സംസ്ഥാനത്തിനുണ്ടാകുന്ന മുഴുവന്‍ നഷ്ടവും കേന്ദ്രം നികത്തും. - മുഖ്യമന്ത്രി പറഞ്ഞു.

ഇപ്പോള്‍ കേന്ദ്രത്തില്‍ നിന്ന് ലഭിക്കുന്ന സഹായം 70 ശതമാനം വായ്പയും 30 ശതമാനം ഗ്രാന്റുമാണ്. ഇത് 50 ശതമാനം വീതമാക്കി മാറ്റണമെന്ന സംസ്ഥാനങ്ങളുടെ ആവശ്യം കേന്ദ്രം പരിഗണിക്കാമെന്ന് ഉറപ്പ് നല്കിയിട്ടുണ്ട്. കേരളത്തിന്റെ വരള്‍ച്ചാ ദുരിതാശ്വാസത്തിന്റെ കാര്യം അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് കേന്ദ്രം വാക്ക് തന്നിട്ടുണ്ട്. - ആന്റണി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+