ഭാഗവത സത്രം ഞായറാഴ്ച മുതല്‍
തിരുവനന്തപുരം: 20-ാമത് അഖിലേന്ത്യാ ശ്രീമദ് ഭാഗവത സത്രം ഡിസംബര്‍ 22 ഞായറാഴ്ച തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്തെ മടശേരി നഗറില്‍ തുടങ്ങും.
ഏഴ് ദിവസം നീണ്ടുനില്‍ക്കുന്ന സെമിനാറും പൂജകളും മറ്റ് ചടങ്ങുകളും സത്രത്തിലുണ്ടാവും. ഭാഗവതത്തിന്റെ അന്തസത്ത വിശദീകരിക്കുകയും വ്യാഖ്യാനിക്കുകയുമാണ് സെമിനാറിന്റെ ലക്ഷ്യം.
അയ്യായിരത്തോളം പേര്‍ സത്രത്തില്‍ പങ്കെടുക്കും. 24 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന പരിപാടികളാണ് ദിവസും നടക്കുക. ഭക്തര്‍ക്ക് സൗജന്യ ഭക്ഷണം നല്‍കും. 30 ലക്ഷം രൂപയാണ് സത്രത്തിന് ചെലവ് കണക്കാക്കുന്നത്. 15 വര്‍ഷത്തിന് ശേഷമാണ് തിരുവനന്തപുരത്ത് സത്രം നടക്കുന്നത്.
സത്രത്തിന്റെ ആദ്യദിവസം മല്ലിയൂര്‍ ശങ്കരന്‍ നമ്പൂതിരി, പ്രൊഫ. ജി. ബാലകൃഷ്ണന്‍ നായര്‍, പി.ടി.എന്‍. നമ്പൂതിരി, ഇ.വി.പി. നമ്പൂതിരി എന്നിവരെ ആദരിക്കും. സത്രത്തിന് ആരംഭം കുറിക്കുന്ന ഭാഗവത ശാസ്ത്ര സമരാരംഭ സഭയില്‍ സാംസ്കാരിക മന്ത്രി ജി. കാര്‍ത്തികേയന്‍ അധ്യക്ഷത വഹിക്കും.












Click it and Unblock the Notifications