Get Updates
Get notified of breaking news, exclusive insights, and must-see stories!

ഖാദി വ്യവസായത്തെ സംരക്ഷിക്കണം

കണ്ണൂര്‍: ഖാദി വ്യവസായത്തെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് മുന്‍മന്ത്രി എന്‍. രാമകൃഷ്ണന്‍ ആവശ്യപ്പെട്ടു.

കേരള സംസ്ഥാന ഖാദി ബോര്‍ഡ് എംപ്ലോയീസ് യൂണിയന്റെ 40-ാമത് സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു രാമകൃഷ്ണന്‍.

ഖാദി തൊഴിലാളികള്‍ ഇപ്പോള്‍ ദുരിതമനുഭവിക്കുകയാണ്. രാജ്യത്ത് ഏറ്റവും കുറഞ്ഞ വേതനം ലഭിക്കുന്ന വിഭാഗങ്ങളിലൊന്നാണ് ഖാദി തൊഴിലാളികള്‍.

സ്വാതന്ത്യ്രസമരവുമായി വൈകാരികമായി അടുത്തുനില്‍ക്കുന്ന ഖാദി പ്രസ്ഥാനത്തിന് അതിന്റെ പ്രസക്തിയും പ്രാധാന്യവും നഷ്ടപ്പെട്ടത് മാറിമാറിവന്ന സര്‍ക്കാരുകള്‍ ഈ വ്യവസായത്തോട് കാട്ടിയ അവഗണന മൂലമാണ്. ഐ ടി വ്യവസായത്തെയും മറ്റും പ്രോത്സാഹിപ്പിക്കുന്ന യുഡിഎഫ് സര്‍ക്കാര്‍ ഖാദി മേഖലയെ കൈപിടിച്ചുയര്‍ത്താന്‍ നടപടി സ്വീകരിക്കണം.

ഖാദി ഉപയോഗിച്ച് ഉണ്ടാക്കിയ ലക്ഷങ്ങള്‍ വില വരുന്ന ബാന്‍ഡേജുകള്‍ ഗോഡൗണുകളില്‍ കെട്ടിക്കിടക്കുകയാണ്. ഖാദി ബാന്‍ഡേജുകള്‍ വാങ്ങാന്‍ സര്‍ക്കാര്‍ ആശുപത്രികള്‍ തയ്യാറാവണം- രാമകൃഷ്ണന്‍ ആവശ്യപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+