കെഎസ്ആര്‍ടിസിയ്ക്ക് 100 കോടി
തിരുവനന്തപുരം: കെഎസ്ആര്‍ടിസിക്ക് 100 കോടി രൂപ സഹായം നല്കാന്‍ ഹഡ്കോ തീരുമാനിച്ചു. കൂടുതല്‍ ബസ്സുകള്‍ വാങ്ങാനാണ് ഈ തുക വിനിയോഗിക്കുക.
ദില്ലിയില്‍ ചേര്‍ന്ന ഹഡ്കോ ഡയറക്ടര്‍ ബോര്‍ഡ് യോഗമാണ് ഈ തീരുമാനമെടുത്തത്. ഈ തുക ഉപയോഗിച്ച് കെഎസ്ആര്‍ടിസി 550 ബസുകളും 350 മിനി ബസുകളും വാങ്ങും. ജനവരി മുതല്‍ മാസം തോറും 75 ബസുകള്‍ എന്ന തോതില്‍ കെഎസ്ആര്‍ടിസി വാങ്ങും.
ഒരു ബസില്‍ നിന്ന് ആയിരം രൂപ വീതം അടുത്ത നാല് വര്‍ഷത്തിനകം ഈ വായ്പ തിരിച്ചടയ്ക്കാനാണ് പദ്ധതി. അശോക് ലെയ്ലന്റ്, ടാറ്റ എന്നീ കമ്പനികളില്‍ നിന്നാണ് കെഎസ്ആര്‍ടിസി പുതിയ ബസുകള്‍ വാങ്ങുക.












Click it and Unblock the Notifications