ടി. എച്ച്. മുസ്തഫയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസ്
തിരുവനന്തപുരം: കെ. കരുണാകരനെതിരെ പരസ്യപ്രസ്താവന നടത്തിയ ടി. എച്ച്. മുസ്തഫ എം എല്‍ എയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയയ്ക്കാന്‍ കെ പി സി സി പ്രസിഡന്റ് കെ. മുരളീധരന്‍ നിര്‍ദേശം നല്‍കി.
ശബരിമല ദര്‍ശനത്തിനായി പോയ മുരളീധരന്‍ അവിടെ വെച്ച് കെ പി സി സി ഓഫീസുമായി ഫോണില്‍ ബന്ധപ്പെട്ട് നോട്ടീസ് അയയ്ക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു.
മുസ്തഫ എം പിയോ എ ഐ സി സി അംഗമോ അല്ലാത്തതിനാല്‍ അച്ചടക്ക നടപടി സ്വീകരിക്കാതിരിക്കാന്‍ കാരണം കാണിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. പരസ്യപ്രസ്താവന വിലക്കിയതിന് ശേഷം പരസ്യവിമര്‍ശനം നടത്തിയത് അച്ചടക്ക ലംഘനമാണെന്ന് മുരളി ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications