ആലുവയില്‍ ബോംബ് പൊട്ടി പൊലീസുകാരന്‍ മരിച്ചു
കൊച്ചി: ആലുവയില്‍ ബോംബ് നിര്‍വീര്യമാക്കുന്നതിനിടിയിലുണ്ടായ പൊട്ടിത്തെറിയില്‍ ഒരു പൊലീസ് കോണ്‍സ്റബിള്‍ മരിച്ചു. സബ് ഇന്‍സ്പെക്ടര്‍ ഉള്‍പ്പെടെ രണ്ട് പൊലീസുകാര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
ഡിസംബര്‍ 21 ശനിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. ശരീരത്തില്‍ നൂറ് ശതമാനം പൊള്ളലേറ്റ കോണ്‍സ്റബിള്‍ ഉത്തമനാണ് മരിച്ചത്. സ്ഫോടനത്തില്‍ ഉത്തമന്റെ കൈ പൂര്‍ണമായും തകര്‍ന്നു.
എസ് ഐ പ്രസന്നകുമാറിന്റെ ശരീരത്തില്‍ മുപ്പത് ശതമാനം പൊള്ളലേറ്റിട്ടുണ്ട്. കോണ്‍സ്റബിള്‍ ശശിധരന്റെ ശരീരത്തില്‍ എഴുപത് ശതമാനം പൊള്ളലുണ്ട്. ഇരുവരും അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു.












Click it and Unblock the Notifications